X
    Categories: കായികം

ചാമ്പ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിനും ടോട്ടനത്തിനും ജയം

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടനത്തിനും ജയം. റയല്‍ അയാക്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാ
ണ് തോല്‍പിച്ചത്.  മത്സരത്തില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും കളി നിയന്ത്രിച്ചതുമൊക്കെ അയാക്‌സ് ആയിരുന്നു. പക്ഷെ ജയം റയലിനായിരുന്നു. കരിം ബെന്‍സിമയും മാര്‍ക്കോ അസന്‍സിയോയുമാണ് റയലിനായി ഗോള്‍ നേടിയത്. കിട്ടിയ അവസരങ്ങള്‍ എല്ലാം ഗോളാക്കാന്‍ സാധിച്ചതാണ് റയലിന് ജയം നേടികൊടുത്തത്.

ആദ്യ പകുതിയുടെ അവസാനം ടഗ്ലിഫികോയിലൂടെ അയാക്‌സ് ഒരു ഗോളിന് മുന്നില്‍ എത്തിയിരുന്നു. റയല്‍ മാഡ്രിഡ് ടീമിലെ ഒരാള്‍ പോലും ഓഫ് സൈഡിന് അപ്പീല്‍ ചെയ്തില്ല എങ്കിലും വാറിന്റെ(വീഡിയോ അിസിസ്റ്റന്റ് റഫറി) ഇടപെടലിലൂടെ ആ ഗോളില്‍ ഓഫ് സൈഡ് കണ്ടെത്തുകയും ഗോള്‍ നിഷേധിക്കുകയായിരുന്നു. എണ്‍പത്തിയേഴാം മിനുറ്റില്‍ വാറിന്റെ സഹായത്തില്‍ ലഭിച്ച പെനല്‍റ്റി മാര്‍ക്കോ അസന്‍സിയോ ഗോളാക്കിയാണ് റയല്‍ മാഡ്രിഡ് അയാക്സിനെല്‍ മറികടന്നത്.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്. രണ്ടാംപകുതിയിലെ മിന്നും പ്രകടനമാണ് ടോട്ടന്നത്തിന് ജയമൊരുക്കിയത്. സണ്‍ ഹ്യൂങ് മിന്‍(47′), യാന്‍ വെര്‍ട്ടോങ്ങന്‍(83′), ഫെര്‍ണാണ്ടോ യോറന്റെ(86′) എന്നിവരുടെ വകയായിരുന്നു ഗോള്‍.

This post was last modified on February 14, 2019 11:39 am

Related Post
Leave a Comment