ഐവറികോസ്റ്റ് താരമായ ദിദിയര്‍ ദ്രോഗ്ബ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 20 വര്‍ഷത്തെ കളിജീവിതം അവസാനിപ്പിക്കുകയാണെന്ന് ചെല്‍സി ഇതിഹാസ താരം ദ്രോഗ്ബ അറിയിച്ചു. 18 മാസമായി അമേരിക്കന്‍ ക്ലബ്ബായ ഫിനിക്സ് റൈസിങ്ങിന്റെ താരമായിരുന്നു ദ്രോഗ്ബ. ദ്രോഗ്ബയുടെ കൂടി ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഫിനിക്സ് റൈസിങ്ങ്. ഈ സീസണ് അവസാനിക്കുന്നതോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് ദ്രോഗ്ബെ നേരത്തെ അറിയിച്ചിരുന്നു. കളി അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണെിതെന്നും ദ്രോഗ്ബ പറഞ്ഞു.
യൂണൈറ്റഡ് സോക്കര്‍ ലീഗ് കപ്പ് ഫൈനലില്‍ ലൂയിസ് വില്ലെ സിറ്റിയോടായിരുന്നു താരത്തിന്റെ അവസാന മത്സരം. കളിയില്‍ ഫിനിക്സ് റൈസിങ് തോറ്റിരുന്നു. അതേസമയം അവസാന മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു ദ്രോഗ്ബെ കളിച്ചിരുന്നത്.
1998ല്‍ ഫ്രഞ്ച് ക്ലബ്ബായ ലെമാന്സിലൂടെ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച ദ്രോഗ്ബ തന്റെ 23ാം വയസ്സിലാണ് മുന്‍നിര ക്ലബ്ബുകളില്‍ കളിക്കാനെത്തുന്നത്. 2004ല്‍ താരം ചെല്‍സിയിലെത്തി, ചെല്‍സിക്കു വേണ്ടി 164 ഗോളുകള്‍ നേടിയ ദ്രോഗ്ബ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന വിദേശതാരമായി. ഐവറികോസ്റ്റ് താരമായ ദ്രോഗ്ബ ദേശീയ ടീമിനായി മൂന്ന് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 106 കളിയില്‍ 65 ഗോളും താരത്തിന്റെ പേരിലുണ്ട്.
This post was last modified on November 22, 2018 11:03 am