ഒരു സീസണില്‍ തന്നെ മൂന്നു അവാര്‍ഡുകള്‍ നേടുന്ന ആദ്യത്തെ താരമായിരിക്കുകയാണ് ചെല്‍സി താരം ഏദന്‍ ഹസാര്‍ഡ്. ചെല്‍സിയുടെ ഈ വര്‍ഷത്തെ പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഹസാര്‍ഡ് ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കൂടാതെ സീസണിലെ മികച്ച ഗോളിനുള്ള അവാര്‍ഡും പ്ലയര്‍സ് പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും താരത്തിന് തന്നെയാണ്. ലിവര്‍പൂളിനെതിരെ ഹസാര്‍ഡ് നേടിയ സോളോ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ 2014ലും 2015ലും 2017ലും ഹസാര്‍ഡ് പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. സീസണില്‍ മികച്ച ഫോമിലുള്ള ഹസാര്‍ഡ് ചെല്‍സിക്ക് വേണ്ടി 19 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ ഉറപ്പിക്കുകയും ലീഗ് കപ്പിലും യൂറോപ്പ ലീഗിലും ഫൈനലില്‍ എത്തുകയും ചെയ്ത ചെല്‍സിയുടെ മുന്നേറ്റത്തില്‍ ഹസാര്‍ഡ് നിര്‍ണായകമായി.
ഹഡ്സണ്‍ ഒഡോയ് ആണ് ചെല്‍സി യൂത്ത് പ്ലയര്‍ ഓഫ് ദി ഇയര്‍.വനിതാ വിഭാഗത്തില്‍ എറിന് കാത്ബെര്ട്ട് വുമണ്‍സ് പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ സോഫി ഇന്ഗ്ലെയാണ് വുമണ്‍സ് പ്ലയര്‍ ഓഫ് ദി ഇയര്‍.