യൂറോപ്പ ലീഗില്‍ ചെല്‍സിയുടെ വിജയകുതിപ്പ് തുടരുന്നു. ഡൈനാമോ കീവിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്. മത്സരത്തില്‍ പൂര്‍ണമായും ആദിപത്യം ഉറപ്പിച്ചായിരുന്നു ചെല്‍സിയുടെ ജയം.ആദ്യ പകുതിയില്‍ തന്നെ പെഡ്രോയിലൂടെ ചെല്‍സി ഗോള്‍ നേടി. ആദ്യപകുതിയില്‍ ഗോള്‍ നേടാനുള്ള മൂന്ന് അവസരങ്ങള്‍ പെഡ്രോക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് രണ്ടാം പകുതിയിലാണ് ചെല്‍സി വില്യനിലൂടെ തങ്ങളുടെ ലീഡ് ഉയര്‍ത്തിയത്. ലോഫ്റ്റസ് ചീകിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് ഗോളാക്കിയാണ് വില്യന്‍ ചെല്‍സിയുടെ ലീഡ് ഉയര്‍ത്തിയത്.
രണ്ടു ഗോള്‍ വഴങ്ങിയതോടെ ഡൈനാമോ കീവ് കൂടുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും മത്സരത്തിന്റെ 90ആം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ഹഡ്‌സണ്‍ ഒഡോയിലൂടെ ചെല്‍സി മൂന്നാമതും വല ചലിപ്പിച്ചു. ലോഫ്റ്റസ് ചീകിന്റെ പാസില്‍ നിന്നായിരുന്നു ഒഡോയ് ചെല്‍സിയുടെ മൂന്നാമത്തെ ഗോള്‍ നേടിയത്. ആദ്യ പാദത്തിലെ മികച്ച ജയം ഡൈനാമോ കീവിനെതിരെ ചെല്‍സിക്ക് രണ്ടാം പാദത്തില്‍ മികച്ച മുന്‍തൂക്കം നല്‍കും.
Leave a Comment