ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുണെ സിറ്റിയോട് സമനില. ഇരുടീമുകളും ഓരോഗോള്‍ നേടിയ മത്സരത്തിന്റെ പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഗോള്‍ നേടിയപ്പോള്‍ അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചത്. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് വിജയം അര്‍ഹിച്ചിരുന്നെങ്കിലും ഇത്തവണയും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നിക്കോള കിര്‍മാരെവിച്ചാണ് തിരിച്ചടിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ വന്ന പിഴവുകളാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായ നാലാം സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
പതിമൂന്നാം മിനിട്ടില്‍ മാര്‍കോ സ്റ്റാന്‍കോവിച്ചിലൂടെ വല കുലുക്കിയാണ് പുണെ ലീഡെടുത്തത്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കളിയില്‍ ആധിപത്യം നേടി. സ്റ്റാന്‍കോവിക്കും വിനീതും സഹല്‍ അബ്ദുല്‍ സമദും നിരന്തരം പൂനെ ബോക്സ് ലക്ഷ്യമാക്കി കുതിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 42 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം നികോള കിര്‍മാരെവിച്ച് പുണെ ഗോളിയേയും മറികടന്ന് വല കുലുക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ പുണെയ്‌ക്കെതിരെ അനായാസ ജയം കൊതിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്വന്തം മൈതാനത്ത് വീറോടെ പൊരുതുകയായിരുന്നു ആതിഥേയര്‍.
സമനിലയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. അതേസമയം അഞ്ച് മല്‍സരങ്ങല്‍ നിന്ന് രണ്ട് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് പൂനെ.
Leave a Comment