ഐ എസ്എല്‍ ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ഇയാന്‍ ഹ്യൂമിന്റെ ഗോള്‍ നേട്ടത്തിന് ഒപ്പം എത്തി എഫ് സി ഗോവന്‍ താരം ഫെറാന്‍ കോറോ. ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ഇരട്ട ഗോളുകള്‍ അടിച്ചതോടെയാണ് കോറോ ടോപ്പ് സ്‌കോറര്‍ സ്ഥാനം നേടിയത്. കോറോയ്ക്ക് ഇതുവരെ ഐ എസ് എല്ലില്‍ 28 ഗോള്‍ നേട്ടമാണുള്ളത്. ഇതോടെ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഇയാന്‍ ഹ്യൂമിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് താരം.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഗോളുകളോടെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നു സുനില്‍ ഛേത്രിയെ കോറോ മറികടന്നിരുന്നു. ഛേത്രിക്ക് 26 ഗോളുകളാണ് ഉള്ളത്. ഹ്യൂം 28 ഗോളുകള്‍ നേടി എങ്കിലും 62 മത്സരങ്ങള്‍ ഐ എസ് എല്ലില്‍ കളിച്ചിട്ടുണ്ട്. കോറോ 30 മത്സരങ്ങളില്‍ നിന്നാണ് 28 ഗോളുകളില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കോറോയ്ക്ക് ഹ്യൂമിനെ എളുപ്പത്തില്‍ മറികടക്കാനായേക്കും.
ഈ സീസണില്‍ 10 ഗോളുകള്‍ കോറോ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 18 ഗോളുകളും നേടിയിരുന്നു. ഈ 28 ഗോളുകള്‍ക്ക് പുറമെ 10 അസിസ്റ്റും താരത്തിന്റേതായിട്ടുണ്ട്.
Leave a Comment