X
    Categories: കായികം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; ലിവര്‍പൂളും നോര്‍വിച്ച് സിറ്റിയും എതിരിടും

പ്രീമിയര്‍ ലീഗ് നഷ്ടപ്പെട്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് നേടിയാണ് ലിവര്‍പൂള്‍ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാകും. ലിവര്‍പൂളും നോര്‍വിച്ച് സിറ്റിയും തമ്മിലാണ് മത്സരം. കഴിഞ്ഞ സീസണില്‍ കിരീട പ്രതീക്ഷയുമായി കളിച്ചു കയറി വന്നെങ്കിലും ലിവര്‍പൂളിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല.  രാത്രി 12.30-നാണ് കിക്കോഫ്.

പ്രീമിയര്‍ ലീഗ് നഷ്ടപ്പെട്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് നേടിയാണ് ലിവര്‍പൂള്‍ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിലെ അതേ ടീം തന്നെയാകും ഇക്കുറിയും കളിക്കുക. പ്രീസീസണില്‍ ലിവര്‍പൂളിന് ഫോമിലേക്കുയരാന്‍ കഴിഞ്ഞില്ല. ഏഴു കളികളില്‍ മൂന്നെണ്ണം മാത്രമാണ് ജയിച്ചത്.

നോര്‍വിച്ചിനെതിരെയുള്ള മത്സരത്തില്‍ സാദിയോ മാനെ, ജെയിംസ് മില്‍നര്‍ എന്നിവര്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ട്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കളിച്ചശേഷം മാനെ വൈകിയാണ് ടീമിനൊപ്പം ചേര്‍ന്നത്. മാനെയുടെ സ്ഥാനത്ത് ഡിവോഗ് ഒറിഗിയെ പരീക്ഷിക്കാനാണ് സാധ്യത. ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് നോര്‍വിച്ച് കിരീടം നേടിയത്. 46 കളിയില്‍ 27 ജയം നേടിയ ടീം ആറെണ്ണത്തില്‍ മാത്രമാണ് തോറ്റത്. ചാമ്പ്യന്‍ഷിപ്പില്‍ 29 ഗോളോടെ ടോപ് സ്‌കോററായ ഫിന്‍ലന്‍ഡ് താരം തിമു പിക്കുവിലാണ് ടീമിന്റെ പ്രതീക്ഷ. പരിക്കുമൂലം പ്രതിരോധനിരക്കാരന്‍ ക്രിസ്റ്റോഫ് സിമ്മര്‍മാന്‍, മധ്യനിരക്കാരായ ലൂയി തോംപ്‌സണ്‍, അലക്‌സാണ്ടര്‍ ടെറ്റി എന്നിവര്‍ കളിക്കാത്തത് തിരിച്ചടിയാണ്.

This post was last modified on August 9, 2019 12:01 pm