X
    Categories: കായികം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ലുക്കാക്കു ഇറ്റാലിയന്‍ ലീഗിലേക്ക്

ഇക്കാര്‍ഡിക് പകരക്കാരനായാണ് ലുക്കാകു ഇറ്റാലിയന്‍ ടീമിലെത്തിയിരിക്കുന്നത്.

ബെല്‍ജിയം സ്ട്രൈക്കര്‍ റുമേലു ലുക്കാക്കു ഇന്റര്‍മിലാനിലേക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 633 കോടി രൂപയ്ക്കാണ് ലുകാകു ഇറ്റാലിയന്‍ ലീഗിലേക്ക് എത്തുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. രണ്ടു വര്‍ഷം തിളങ്ങാനായില്ല. കഴിഞ്ഞ വര്‍ഷം യുണൈറ്റഡിനായി 45 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് അടിച്ചത്. എവര്‍ട്ടണില്‍ നിന്നാണ് 26-കാരന്‍ യുണൈറ്റഡിലെത്തുന്നത്. അതിന് മുമ്പ് ചെല്‍സിയിലും കളിച്ചിരുന്നു.

‘എനിക്ക് കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരേയൊരു ക്ലബ്ബായിരുന്നു ഇന്റര്‍മിലാന്‍. ഇവിടെ ഞാനെത്തിയിരിക്കുന്നത് അവരെ ഒന്നാമതെത്തിക്കാനാണ്.’ കരാര്‍ ഒപ്പിട്ട ശേഷം ലുകാകു പ്രതികരിച്ചു. ഇക്കാര്‍ഡിക് പകരക്കാരനായാണ് ലുക്കാകു ഇറ്റാലിയന്‍ ടീമിലെത്തിയിരിക്കുന്നത്. ഇന്റര്‍മിലാന്റെ പരിശീലകന്‍ കോണ്ടെയുടെ ഇഷ്ടതാരം കൂടിയായ ലുകാകു ഇറ്റലിയിലും തന്റെ മികവ് തെളിയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.