X
    Categories: കായികം

13 മിനുറ്റിനിടെ നാല് ഗോളുകൾ; പാരീസിൽ എംബാപ്പെ ഗോൾമഴ

അതേസമയം മത്സരത്തില്‍ ഗോളാക്കാവുന്ന നിരവധി മത്സരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയെന്നും. എങ്കിലും ഇനിയും കൂടുതല്‍ പ്രയത്‌നിക്കാന്‍ തയാറാണമെന്നും തനിക്ക് ടിമിന്റെ മുഴുവന്‍ പിന്തുണയുണ്ടെന്നും എമ്പപ്പെ പ്രതികരിച്ചു

യുവതാരം എംബാപ്പെ ഫുട്‌ബോള്‍ ലോകത്ത് അത്ഭുതമായി മാറുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ലിയോണിനെതിരെയുള്ള എംബാപ്പെയുടെ പ്രകടനം പിഎസ്ജിയെ വിജയതീരത്തെത്തിച്ചു. മത്സരത്തില്‍ 13 മിനിറ്റില്‍ പിഎസ്ജിക്കായി നാലു ഗോളുകളാണ് എംബാപ്പെ നേടിയത്. യുവതാരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അഞ്ചു ഗോളുകള്‍ക്ക് പിഎസ്ജി വിജയിച്ചു.

മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒമ്പതാം മിനുറ്റില്‍ തന്നെ നെയ്മറിന്റെ പെനല്‍റ്റിയിലൂടെ പിഎസ്ജി മുന്നിലെത്തിയിരുന്നു. ഇതിനു ശേഷം ആദ്യപകുതിയില്‍ തന്നെ ഇരുടീമുകളുടെയും താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയിരുന്നു. 32 ാം മിനിറ്റില്‍ പിഎസ്ജിയുടെ കിമ്പെമ്പെയും 45 ാം മിനിറ്റില്‍ ലിയോണിന്റെ ടൗസാര്‍ട്ടുമാണ് ചുവപ്പുകാര്‍ഡ് കണ്ടത്. ശേഷം കളി പ്രവചനാതീതമായപ്പോള്‍ രണ്ടാം പുകതിയില്‍ ആയിരുന്നു എംബാപ്പെയുടെ മാസ്മരിക പ്രകടനം. 61 മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ എംബാപ്പെ തുടരെ തുടരെ ലിയോണിന്റെ വല ചലിപ്പിച്ചു. 74 ാം മിനിറ്റില്‍ അവസാന ഗോളടിച്ചപ്പോഴേക്കും പിഎസ്ജി സുരക്ഷിത നിലയിലായി കഴിഞ്ഞിരുന്നു. കരിയറില്‍ ആദ്യമായാണ് ഫ്രാന്‍സ് താരമായ എംബാപ്പെ ഒരു മത്സരത്തില്‍ നാലു ഗോള്‍ നേട്ടം സ്വന്തമാക്കുന്നത്.

അതേസമയം മത്സരത്തില്‍ ഗോളാക്കാവുന്ന നിരവധി മത്സരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയെന്നും. എങ്കിലും ഇനിയും കൂടുതല്‍ പ്രയത്‌നിക്കാന്‍ തയാറാണമെന്നും തനിക്ക് ടിമിന്റെ മുഴുവന്‍ പിന്തുണയുണ്ടെന്നും എംബാപ്പെ പ്രതികരിച്ചു. ലോകകപ്പില്‍ ഫ്രാന്‍സിന്റെ ജഴ്‌സിയണിഞ്ഞ എംബാപ്പെ ടൂര്‍ണമെന്റിന്റെ മികച്ച യുവതാരമായി. 1958 ന് ശേഷം ഫൈനലില്‍ രണ്ട് തവണ സ്‌കോര്‍ ചെയ്യുന്ന യുവതാരവും എംബാപ്പെയാണ്. സീസണ്‍ ആരംഭിച്ച ശേഷം ലീഗില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ ഇതുവരെ താരം നേടിയിട്ടുണ്ട്. വിജയത്തോടെ ഒമ്പതുകളിയില്‍ നിന്നായി ഒമ്പത് വിജയം പിഎസ്ജി  സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി.