X
    Categories: കായികം

റയലിനെ വീഴ്ത്തി ബാഴ്സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍

വലന്‍സിയ റയല്‍ ബെറ്റിസ് മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ബാഴ്സലോണയുടെ എതിരാളികള്‍.

റയല്‍ മാഡ്രിഡിന്റെ തോല്‍പ്പിച്ച് ബാഴ്സലോണ കോപ്പ ഡെല്‍ റേ ഫൈനല്‍ ഉറപ്പിച്ചു. രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ ജയം. രണ്ടു പാദത്തിലും കൂടി 4-1ന്റെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ റയല്‍ മുന്നിട്ടു നിന്നെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്സലോണ ഗോളുകള്‍ മുഴുവന്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തില്‍ ബാഴ്സലോണ ലീഡ് നേടി. ഡെംബലെയുടെ ക്രോസില്‍ നിന്ന് ലൂയിസ് സുവാരസ് ആണ് ഗോള്‍ നേടിയത്. ഗോള്‍ പോസ്റ്റിലേക്കുള്ള ബാഴ്സലോണയുടെ ആദ്യ ശ്രമം കൂടിയായിരുന്നു ഇത്. തുടര്‍ന്നും സമനില ഗോളിനായി റയല്‍ മാഡ്രിഡ് ശ്രമിച്ചെങ്കിലും വരാനെയുടെ സെല്‍ഫ് ഗോളില്‍ റയല്‍ മാഡ്രിഡ് വീണ്ടും പിന്നിലായി  ഡെംബലെയുടെ ക്രോസ്സ് സുവാരസിനെ ലക്ഷ്യം വെച്ചെങ്കിലും വരാനെയുടെ കാലില്‍ തട്ടി സ്വന്തം പോസ്റ്റില്‍ പതിക്കുകയായിരുന്നു.

രണ്ടാമത്തെ ഗോള്‍ നേടി അധികം താമസിയാതെ തന്നെ ബാഴ്സലോണ റയല്‍ മാഡ്രിഡിന്റെ പതനം പൂര്‍ത്തിയാക്കി. സുവാരസിനെ പെനാല്‍റ്റി ബോക്‌സില്‍ കസെമിറോ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുവാരസ് തന്നെയാണ് ബാഴ്സലോണയുടെ മൂന്നാമത്തെ ഗോള്‍ നേടിയത്. വലന്‍സിയ റയല്‍ ബെറ്റിസ് മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ബാഴ്സലോണയുടെ എതിരാളികള്‍.

This post was last modified on February 28, 2019 10:45 am

Related Post
Leave a Comment