X
    Categories: കായികം

ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ നിന്ന് പുറത്തേക്കോ? താരം പ്രതികരിക്കുന്നു

സിദാനും റൊണാള്‍ഡോയും ക്ലബില്‍ നിന്ന് പോയ ശേഷം ടീം ഈ സീസണില്‍ തിരിച്ചടി നേടുകയാണ്.ടീം പഴയ ഫോമിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ താല്‍കാലിക പരിശീലകനെ മാറ്റി ജര്‍മന്‍ പരിശീലകന്‍ ജോക്കിം ലോയെ ബെര്‍ണബ്യുവിലെത്തിക്കാനും റയലിന് പദ്ധതിയുണ്ട്.

2018ലെ ബാലന്‍ ദി ഓര്‍ ജേതാവ് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നുവെന്ന് വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമങ്ങളടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. റയല്‍ വിട്ട് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനിലേക്ക് മോഡ്രിച്ച് ചേക്കേറുന്നതായാണ് റിപോര്‍ട്ടുകര്‍ പറഞ്ഞത്. ഇപ്പോഴിതാ അത്തരം വാര്‍ത്തകളെയെല്ലാം തള്ളികളഞ്ഞ് ലോകഫുട്‌ബോളര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റയല്‍ മാഡ്രിഡില്‍ തുടരാനാണ് താത്പര്യമെന്ന് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് വ്യക്തമാക്കി. നിലവില്‍ 2020 വരെ മോഡ്രിച്ചിന് റയലുമായി കരാര്‍ ഉണ്ട്. എന്നാല്‍ നിലവിലെ കരാറിന് ശേഷവും മാഡ്രിഡില്‍ തുടരാന്‍ താത്പര്യപ്പെടുന്നതായി മോഡ്രിച്ച് പറഞ്ഞു. റയലിലെത്തിയ ആദ്യ ദിവസത്തേതുപോലെ താന്‍ ഇപ്പോഴും സന്തുഷ്ടനാണെന്ന് മോഡ്രിച്ച് പറഞ്ഞു. സെവിയ്യയ്ക്കെതിരായ മത്സര ശേഷമാണ് റയലില്‍ തുടരാനുള്ള ആഗ്രഹം മോഡ്രിച്ച് തുറന്നു പറഞ്ഞത്.

സിദാനും റൊണാള്‍ഡോയും ക്ലബില്‍ നിന്ന് പോയ ശേഷം ടീം ഈ സീസണില്‍ തിരിച്ചടി നേടുകയാണ്.ടീം പഴയ ഫോമിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ താല്‍കാലിക പരിശീലകനെ മാറ്റി ജര്‍മന്‍ പരിശീലകന്‍ ജോക്കിം ലോയെ ബെര്‍ണബ്യുവിലെത്തിക്കാനും റയലിന് പദ്ധതിയുണ്ട്.

This post was last modified on January 21, 2019 1:45 pm