ഫുട്‌ബോള്‍ മൈതാനത്ത് നടക്കുന്ന നീക്കങ്ങള്‍ മുന്‍കൂട്ടി വരച്ചെടുക്കുക പിന്നീട് അത് സംഭവിക്കുക ഇങ്ങനെ ചിന്തിക്കാന്‍ പോലും കഴിയില്ല. അട്ടിമറികളുടെ കളിയാണ് ഫുട്‌ബോള്‍ അതുകൊണ്ട് തന്നെ മത്സരത്തെ കുറിച്ചു കൃത്യമായി പറയുകാ അസാധ്യമാണ്.
എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് തരംഗമായി മാറിയിരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച ചിത്രം യാഥാര്‍ഥ്യമായതിനെ കുറിച്ചാണ്. ആറു വര്‍ഷം മുമ്പ് ഒരു മെസ്സി ആരാധകന്‍ വരച്ച ചിത്രം അവസാന ആഴ്ച നടന്ന ബാഴ്‌സലോണയും റയല്‍ ബെറ്റിസും തമ്മിലുള്ള മത്സരത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
2013ല്‍ ആണ് ബംഗ്ലാദേശ് കലാകാരനായ സുഹാസ് നഹിയാന്‍ മെസ്സിയുടെ ചിത്രം വരച്ചത്. റയല്‍ ബെറ്റിസിന്റെ ജേഴ്‌സിയിലെ ഡിഫന്‍ഡേഴ്‌സിനെ മറികടന്ന് മെസ്സി മുന്നേറുന്നതായിരുന്നു ചിത്രം. കഴിഞ്ഞ മത്സരത്തില്‍ റയല്‍ ബെറ്റിസിന് എതിരെ സമാനമായ ചിത്രം ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയിലും പതിഞ്ഞു. മത്സരശേഷം സുഹാസ് ആണ് താന്‍ അന്ന് വരച്ച ചിത്ര യാഥാര്‍ത്ഥ്യമായതായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്.
Leave a Comment