X
    Categories: കായികം

ലംപാര്‍ഡിന്റെ ഡര്‍ബിയുടെ തന്ത്രങ്ങള്‍ ചോര്‍ത്താന്‍ ലീഡ്‌സ് ചാരനെ അയച്ചു; ഇംഗ്ലീഷ് ഫുട്ബോളില്‍ സ്‌പൈ ഗേറ്റ് വിവാദം

മുന്‍പും ബിസ്ലക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

ഡര്‍ബിയും ലീഡ്‌സ് യൂണൈറ്റഡും ഏറ്റുമുട്ടലിന് മുന്നോടിയായി ഉണ്ടായ ഇംഗ്ലീഷ് ഫുട്‌ബോളിലെ സ്‌പൈ ഗേറ്റ് വിവാദം ചര്‍ച്ചയാകുന്നു. ലംപാര്‍ഡിന്റെ ഡര്‍ബിയുടെ പരിശീലന തന്ത്രങ്ങള്‍ ചോര്‍ത്താന്‍ ലീഡ്‌സ് യുണൈറ്റഡ് ആളെ വിട്ടു എന്നതാണ് പുതിയ വിവാദം. ഡര്‍ബിയുടെ പരിശീലക മൈതാനത്ത് സംശയാസ്പദമായ രീതിയില്‍ കണ്ട വ്യക്തിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ലീഡ്‌സ് ക്ലബ്ബ് ജോലിക്കാരന്‍ ആണെന്ന് വ്യക്തമായി.

ലീഡ്‌സ് ക്ലബ്ബ്മായി ബന്ധപ്പെട്ട ആള്‍ ബൈനോക്കുലറുമായാണ് പിടിക്കപ്പെട്ടത്. ഇതോടെ ഡര്‍ബി ക്ലബ്ബ് അധികൃതര്‍ ഫുട്ബോള്‍ അസോസിയേഷന് പരാതി നല്‍കി. ലീഡ്‌സിനെ ഈ വിവരങ്ങള്‍ ധരിപ്പിച്ചതായി ഡര്‍ബി വ്യക്തമാക്കി. അര്‍ജന്റീനന്‍ പരിശീലകനായ മാര്‍സെലോ ബിസ്ല പരിശീലിപ്പിക്കുന്ന ടീമാണ് ലീഡ്‌സ്. മുന്‍പും ബിസ്ലക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

എഫ് എ യുടെ അന്വേഷണത്തില്‍ ലീഡ്‌സ് തെറ്റുകാര്‍ ആണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് ശക്തമായ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.അതേസമയം ഡര്‍ബിയുടെ പരിശീലക മൈതാനത്ത് ആളെ അയച്ചിരുന്നതായി ബിസ്ല സമ്മതിച്ചതായും റിപോര്‍ട്ടുകള്‍ ഉണ്ട്