X
    Categories: കായികം

‘കളിക്കളത്തിൽ നിന്നും ജീവിതത്തിലേക്ക്’ കശ്യപുമായുള്ള വിവാഹം ; സൈന മനസ് തുറക്കുന്നു

സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്.

പത്ത് വര്‍ഷം നീണ്ട സൈന- കശ്യപ്  പ്രണയ രഹസ്യമാണ് അടുത്തിടെയാണ് പുറത്ത് വന്നത്. ബാഡ്മിന്റണ്‍ താരങ്ങളായ ഇരുവരുടെയും പ്രണയ വര്‍ത്ത പുറത്തു വന്നതിന് ശേഷം ഇതാ വിഷയത്തില്‍ പ്രതികരിച്ച് സൈന എത്തിയിരിക്കുന്നു.

ഡിസംബര്‍ 16 ലെ വിവാഹ ദിനത്തെ കുറിച്ചു ഒരു അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. “ഡിസംബര്‍ 16 ന് വിവാഹമാണ് ശരിയാണ്. അത് തന്നെയായിരുന്നു വിവാഹത്തിന് പറ്റിയ സമയവും, തിരക്കേറിയ കലണ്ടര്‍ വര്‍ഷത്തില്‍ ഈ ദിവസം അല്ലാതെ വിവാഹത്തിനായി മറ്റൊരു ദിവസം കണ്ടെത്താന്‍ കഴിയില്ലായിരുന്നു. ഡിസംബര്‍ 20 മുതല്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ തിരക്കിലാണ്. അത് കഴിഞ്ഞാല്‍ ടോക്കിയോ ഗെയിംസ്് അതുകൊണ്ട് തന്നെ ഇതു തന്നെയായിരുന്നു ഏറ്റവും അനുയോജ്യമായ ദിവസം” സൈന പറയുന്നു.

2007 മുതല്‍ കശ്യപുമായി ഉണ്ടായിരുന്ന ബന്ധത്തെ കറിച്ച് സൈന മനസ് തുറന്നു. “2007-08  ഞങ്ങള്‍ ഒരുമിച്ച് വലിയ പര്യടനങ്ങള്‍ നടത്തിയിരുന്നു, ഒരുമിച്ച് പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള പരിശീലനങ്ങളായിരുന്നു അവയെല്ലാം. മത്സരങ്ങളുടെ ലോകത്ത് ആരെങ്കിലും ആയി അടുക്കുകയെന്നത് വളരെ പ്രയാസം നിറഞ്ഞ ഒന്നായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ പരസ്പരം അടുക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പിന്നെ പരസ്പരം അടുക്കാനുള്ള ഞങ്ങളുടെ വികാരം കൂടുകയായിരുന്നു”

എന്നാല്‍ ഒരു വിവാഹത്തെ കുറിച്ച് അന്നൊന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. കരിയറിനാണ് കൂടുതല്‍ പ്രധാന്യം നല്‍കിയത്. നേരത്തെ വിവാഹിതരായി കരിയറിലുളള ശ്രദ്ധ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ തയാറാല്ലായിരുന്നു. ഒരു കുട്ടിക്ക് ലഭിക്കുന്ന പരിചരണം ഒരു കായിക താരത്തിന് ആവശ്യമായിരുന്നു എന്നത് ഞാന്‍ മാനസിലാക്കിയിരുന്നു.

വീട്ടിലായിരുന്നപ്പോൾ ചോദിക്കാതെ തന്നെ എല്ലാം ലഭിക്കുമായിരുന്നു. എന്നാല്‍ വിവാഹകാര്യത്തില്‍ അത് വ്യത്യസ്മായിരുന്നു. പരിശീലനങ്ങളില്‍ കശ്യപ് സഹായിക്കുമായിരുന്നു. പരസ്പരം സഹായിക്കുന്നതിലും പിന്തുണ നല്‍കുന്നതിലും ഞങ്ങള്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. കശ്യപ് നന്നായി കളിക്കുന്നു ഇപ്പോള്‍ അദ്ദേഹം നല്ലൊരു പരിശീലകനും ആണ്.

ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. അപ്പോഴെല്ലാം തന്റെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ താന്‍ ഏറ്റവും അടുപ്പം കാണിക്കുന്നതും തനിക്ക് യോജിക്കുന്നതും കശ്യപ് തന്നെയാണെന്ന് അവര്‍ മനസിലാക്കുകയായിരുന്നു സൈന പറഞ്ഞു. എന്റെ നേട്ടങ്ങളില്‍ ഒത്തിരി പേര്‍ അഭിനന്ദിച്ചിട്ടുണ്ട്. അതേപോലെ മോശം പ്രകടനങ്ങളില്‍ വിമര്‍ശനവും നേരിട്ടുണ്ട്. ഇത് ജീവിതത്തിന്റെ ഭാഗമാണ്. എന്റെ ജോലി ബുദ്ധിമുട്ടേറിയതാണ്. ഏറെ മത്സരങ്ങള്‍ നേരിടണം. എല്ലാ താരങ്ങള്‍ക്കും ഒന്നോ അതിലധികമോ ആയ മികച്ച എതിരാളികള്‍ ഉണ്ടാകും” സൈന ടൈം ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്.

This post was last modified on October 8, 2018 1:17 pm