X
    Categories: കായികം

‘അനുഗ്രഹിക്കപ്പെട്ട വീട്’; ഫുട്‌ബോള്‍ മികവ് കാണിച്ച് റൊണാള്‍ഡോയുടെ ഒരു വയസുകാരന്‍ മകനും

അനുഗ്രഹിക്കപ്പെട്ട വീട് എന്ന തലക്കെട്ടോടെയായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചത്.

യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റൊണാള്‍ഡോയുടെ എട്ട് വയസ് പ്രായമായ ജൂനിയര്‍ റോണാള്‍ഡോയുടെ യുവന്റസ് യൂത്ത് ടീമിലെത്തിയ ശേഷമുള്ള റിപോര്‍ട്ടുകള്‍
ശ്രദ്ധ നേടിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ നാല് ഗോളുകള്‍ അടിച്ച് ടീമിന് 7-1 വിജയം സമ്മാനിക്കാന്‍ കുട്ടിത്താരത്തിന് സാധിച്ചു.

ഇപ്പോഴിതാ റൊണാള്‍ഡോയുടെ ഒരു വയസുകാരനായ മകന്‍ മാറ്റിയോയും അച്ഛന്റെ പിന്‍ഗാമിയാണെന്ന് തെളിയിക്കുകയാണ്. ഒരു വയസുകാരനായ കുട്ടി പന്ത് തട്ടുന്നതിന്റെ വീഡിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ടു. കുട്ടിക്ക് ക്രിസ്റ്റ്യാനോ പന്ത് തട്ടികൊടുക്കുന്നതും അത് മികച്ച രീതിയില്‍ തിരിച്ച് തട്ടുന്നതിന്റെ വീഡിയോയാണ് ട്വിറ്ററില്‍ താരം പങ്കുവെച്ചത്.

നേരത്തെ ഡിസംബറില്‍ ആദ്യമായി മാറ്റിയോ പന്ത് തട്ടിയെന്ന് ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിരുന്നു. നാല് മാസങ്ങള്‍ക്കിപ്പുറം പന്ത് തട്ടാനുള്ള കൂടുതല്‍ കഴിവുകള്‍ കുട്ടിയില്‍ പ്രകടമായത് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. അനുഗ്രഹിക്കപ്പെട്ട വീട് എന്ന തലക്കെട്ടോടെയായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചത്.

Related Post
Leave a Comment