X
    Categories: കായികം

പിഎസ്ജി വിട്ട് എംബാപ്പ റയല്‍ മാഡ്രിഡിലേക്കെന്ന് റിപോര്‍ട്ടുകള്‍

ചെല്‍സി താരം ഏദന്‍ ഹസാര്‍ഡിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു.

അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയല്‍മാഡ്രിഡിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കാന്‍ ശ്രമം നടത്തുകയാണ് സിനദിന്‍ സിദാന്‍. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം പിഎസ്ജി ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലയന്‍ എംബാപ്പ റയലില്‍ എത്തുമെന്നാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ ടീമിലുണ്ടായ വിടവ് നികത്താന്‍ എംബാപ്പെയ്ക്ക് സാധിക്കുമെന്നാണ് പരിശീലകന്‍ സിനദിന്‍ സിദാന്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ചെല്‍സി താരം ഏദന്‍ ഹസാര്‍ഡിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ഫ്രഞ്ച് ലീഗില്‍ നിറഞ്ഞ് കളിക്കുന്ന എംബാപ്പെയും റയലിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചതായതായുള്ള റിപോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരം റയലില്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പായത്. അടുത്ത സീസണില്‍ ഗാരത് ബെയ്‌ലിനെ റയല്‍ പുറത്താക്കുമെന്ന്  ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പോള്‍പോഗ്ബയെയും മികച്ചൊരു തുകയ്ക്ക് ടീമിലെത്തിക്കാനും റയല്‍ പദ്ധയി ഇട്ടിരുന്നു. ഈ സീസണിലെ ലാ ലിഗയില്‍ മൂന്നാം സ്ഥാനംകൊണ്ട് ഒതുങ്ങിയ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലും നിരാശപ്പെടുത്തി. ക്വാര്‍ട്ടറില്‍ അയാക്‌സിനോടാണ് റയല്‍ പരാജയപ്പെട്ടത്. അടുത്ത സീസണില്‍ പഴയ പ്രതാപത്തോടെ റയല്‍ തിരിച്ചെത്തുമെന്ന് സിദാന്‍ വ്യക്തമാക്കുന്നത്.

This post was last modified on May 10, 2019 12:20 pm

Related Post
Leave a Comment