X
    Categories: കായികം

അതിര് കടന്ന ആഘോഷം ക്രിസ്റ്റ്യാനോയ്ക്ക് എതിരെ കടുത്ത നടപടിയോ?

അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സീമിയോണിനെ അനുകരിച്ചായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ആഘോഷം.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തില്‍ അമിതാഘോഷം നടത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്ന് റിപോര്‍ട്ടുകള്‍. മത്സരത്തിനിടെ പ്രകോപനപരമായ രീതിയില്‍ ഗോള്‍ നേട്ടം ആഘോഷിച്ചതാണ് താരത്തിന് തിരിച്ചടിയാകുന്നത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ന്നേത്തിലൂടെയാണ് യുവന്റസ് ലീഗില്‍ തിരിച്ചു വരവ് നടത്തിയത്.

അത്ലറ്റികോ ആരാധകര്‍ക്ക് മുന്നില്‍ പ്രകോപനപരമായി രീതിയില്‍ അതിര് കടന്ന ആഘോഷമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സീമിയോണിനെ അനുകരിച്ചായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ആഘോഷം. യുവന്റസിനെതിരായ ആദ്യ പാദ മത്സരത്തില്‍ അത്ലറ്റിക്കോ 2-0ന് വിജയിച്ചപ്പോള്‍, സീമിയോണിന്റെ വിജയാഹ്ലാദം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും, അച്ചടക്ക നടപടി നേരിടുകയും ചെയ്തിരുന്നു.

രണ്ടാം പാദത്തില്‍ റൊണാള്‍ഡോയിലൂടെ യുവന്റസ് ഗംഭീര തിരിച്ചു വരവ് നടത്തിയപ്പോള്‍, സമാന രീതിയില്‍ അത്ലറ്റിക്കോ കാണികള്‍ക്ക് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു റൊണോ. എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ടെന്ന് പറഞ്ഞ യുവന്റസ് കോച്ച് മസ്മില്ലാനോ അല്ലഗ്രി ഇതിന്റെ പേരില്‍ താരത്തിന് കടുത്ത നടപടിക്ക് സാധ്യതയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു.

This post was last modified on March 19, 2019 11:04 am