X
    Categories: കായികം

യൂറോപ്പ ലീഗ് സെമിയില്‍ ചെല്‍സിക്ക് സമനില; സ്വന്തം തട്ടകത്തിലെ മത്സരം നിര്‍ണായകം

1-1 ല്‍ അവസാനിച്ച മത്സരത്തോടെ ചെല്‍സി തട്ടകത്തില്‍ നടക്കുന്ന മത്സരം നിര്‍ണായകമായി.

യൂറോപ്പ ലീഗില്‍ ആദ്യ പാദ സെമി ഫൈനല്‍ പേരാട്ടത്തില്‍ ജര്‍മ്മന്‍ ക്ലബ് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ സമനില വഴങ്ങി ചെല്‍സി. 1-1 ല്‍ അവസാനിച്ച മത്സരത്തോടെ ചെല്‍സി തട്ടകത്തില്‍ നടക്കുന്ന മത്സരം നിര്‍ണായകമായി.മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി കളിക്കാനായെങ്കിലും വിജയം സ്വന്തമാക്കാന്‍ ചെല്‍സിക്കായില്ല.

കളിയുടെ 23 ാം മിനലറ്റില്‍ ഹെഡറിലൂടെ ലുക്കാ യോവിച് ഫ്രാങ്ക്ഫര്‍ട്ട് ലീഡ് നേടികൊടുത്തു. ഈ സീസണിലെ താരത്തിന്റെ 26 ാ മത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാന മിനുട്ടുകളില്‍ ഉണര്‍ന്ന് കളിച്ച ചെല്‍സിയും ഗോള്‍ സ്‌കോര്‍ ചെയ്തു. ഹാള്‍ഫ് ടൈമിന് തൊട്ട് മുന്‍പേ പെഡ്രോയുടെ കിടിലന്‍ ഷോട്ട് വലയില്‍ പതിച്ചതോടെ ചെല്‍സി സമനിലയും നിര്‍ണായക എവേ ഗോളും സ്വന്തം പേരിലാക്കി.

മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടതോടെ വില്ലിയന്റെ പകരം ഹസാര്‍ഡ് ഇറങ്ങിയതോടെ ചെല്‍സി ആക്രമണം കൂടുതല്‍ ശക്തമായി. ലോഫ്റ്റസ് ചീക് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഫ്രാങ്ക്ഫര്‍ട്ടിന് അവസാന മിനുട്ടുകളില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മ അവര്‍ക്കും വിനയായി. ചെല്‍സിയുടെ പതിവ് പാസിംഗ് രീതിയില്‍ ഗെയിം കളിക്കാന്‍ കഴിയാത്തതാണ് വിജയം നേടിയെടുക്കുന്നതില്‍ ചെല്‍സി പരാജയപ്പെട്ടതിന് കാരണം.

Related Post
Leave a Comment