X
    Categories: കായികം

ഫുട്‌ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തിക്കൂടെ? ഫിഫയ്ക്ക് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദ്ദേശം

നാഷന്‍സ് ലീഗില്‍ സൗത്ത് അമേരിക്കന്‍ ടീമുകളെ പങ്കെടുപ്പിച്ച് വിപുലകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴി തുറന്നു.

ഫുട്‌ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തിക്കൂടെയെന്ന് ഫിഫയോട് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്നത് സംബന്ധിച്ച് ഫിഫയില്‍ നിര്‍ദ്ദേശം വച്ചതായി ഫെഡറേഷന്‍ പ്രസിഡന്റ് അലെജന്‍ഡ്രോ ഡൊമിന്‍ഗസ് സ്ഥിരികരിച്ചു.

യുവേഫ നാഷന്‍സ് ലീഗ് വിജയിക്കുന്നു. നാഷന്‍സ് ലീഗില്‍ സൗത്ത് അമേരിക്കന്‍ ടീമുകളെ പങ്കെടുപ്പിച്ച് വിപുലകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം വഴി തുറന്നു. ഞങ്ങള്‍ ഫിഫയോട് ആവശ്യപ്പെട്ടത് നാലു വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് മത്സരം നടത്തുന്നത് മാറ്റി അത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തണം എന്നാണ്. ഇങ്ങനെ ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നാല് ലോക കപ്പുകള്‍ കളിക്കാന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും ഇത് അവരുടെ കരിയറില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് സഹായകമാകും. യൂറോപ്, സൗത്ത് അമേരിക്ക, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക എഷ്യ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ കാത്തിരിപ്പുകളില്ലാതെ നടത്താന്‍ സാധിക്കും. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫിഫയ്ക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.