X
    Categories: കായികം

വമ്പൻമാർക്ക് അടി തെറ്റി: ചാമ്പ്യൻസ് ലീഗിൽ റയല്‍ മാഡ്രിഡിനും യുവന്റസിനും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനും തോൽവി

റഷ്യന്‍ ക്ലബ് സി.എസ്.കെ.എ. മോസ്‌കോ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചത്.  

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡിനും യുവന്റസിനും അപ്രതീക്ഷിത തോല്‍വി. യങ് ബോയ്സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ പരാജയമെങ്കില്‍ റയല്‍ മാഡ്രിഡിഡ് റഷ്യന്‍ ക്ലബ് സി.എസ്.കെ.എ. മോസ്‌കോയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്. ലീഗില്‍ അവസാന മത്സരങ്ങളിലെ പ്രകടനം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കഴിഞ്ഞില്ല. വലന്‍സിയയോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ പരാജയം.

യങ് ബോയ്സ്- യുവന്റസ് മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് യങ് ബോയ്സ് വിജയം നേടിയെക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എതിരാളികളെ പരാജയപ്പെടുത്തിയെങ്കിലും യങ് ബോയ്സ് യു.സി.എല്ലിനോട് വിട പറഞ്ഞു.
ഗ്വില്ലൗമെ ഹൊറാവുവിന്റെ ഇരട്ട ഗോള്‍ മികവിലാണ് യുവെയെ യങ് ബോയ്സ് തകര്‍ത്തത്. ക്രിസ്റ്റിയാനോയുടെ അസിസ്റ്റില്‍ പൗളോ ഡിബാലയാണ് യുവന്‍സിന്റെ ഏകഗോള്‍ നേടിയത്. ആക്രമണത്തിലും പന്തഎ ആധലിപത്യതതിലും യുവെന്റസ് ഗോളാക്കാവുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുവെന്റസ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

മറ്റൊരു മത്സരത്തില്‍ റഷ്യന്‍ ക്ലബ് സി.എസ്.കെ.എ. മോസ്‌കോ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചത്.  ജയിച്ചെങ്കിലും ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് മോസ്‌കോ മടങ്ങിയത്. ഫൈദൂര്‍ ഷലോവിന്റേയും ജോര്‍ജി ഷെനിക്കോവിന്റേയും ആമറിന്റേയും സ്്‌കോറിംഗിലാണ് മോസ്‌കോ വിജയം ശക്തര്‍ക്കെതിരെ സ്വന്തമാക്കിയത്. തോറ്റെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരായി റയല്‍ അവസാന പതിനാറിലെത്തി. പ്രീമിയര്‍ ലീഗില്‍ അവസാന മത്സരങ്ങളിലെ പ്രകടനം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായില്ല. സ്പാനിഷ് ടീം ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡിനെ തോല്‍പിച്ചത്. പതിനേഴാം മിനിറ്റില്‍ കാര്‍ലോസ് സൊളറിലൂടെ വലകുലിക്കിയ വലന്‍സിയയ്ക്ക് ണ്ടാം പകുതിയി ഫില്‍ ജോണ്‍സിന്റെ സെല്‍ഫ് ഗോള്‍ നല്‍കിയതോടെ ഗോള്‍ നില രണ്ടായി. മാര്‍ക്കസ് റാഷ്ഫോഡാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.

അലതല്ലിയ അയാക്സ്- ബയേണ്‍ മത്സരം ആവേശഭരിതമായ സമനിലയില്‍ കലാശിക്കുകയായിരുന്നു. പതിമൂന്നാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബയേണാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ ടാഡിച്ചിന്റെ ഗോളില്‍ അയാക്സിന് നിര്‍ണായക സമനില. 82 ം മിനിറ്റില്‍ അയാകിസിന് അനുകൂല പെനല്‍റ്റി. കിക്കെടുത്ത ടാഡിച്ച് പന്ത് വലയിലെത്തിച്ചു. അയാക്സ് ഒരു ഗോളിന് മുമ്പില്‍. എണ്‍പത്തിയേഴാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ സൂപ്പര്‍താരം ലെവി സമനിലയിലെത്തിച്ചു. നിര്‍ണായകമായ മൂന്ന് മിനിറ്റിന്റെ അവസാന നിമിഷത്തില്‍ അയാക്സിനെ ഞെട്ടിച്ച് ബയേണിന്റെ ഫ്രഞ്ച് താരം കിങ്സ്ലി കോമന്‍ ബയേണിന് ലീഡ് നേടി കൊടുത്തു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ തയ്യാറല്ലാതിരുന്ന അയാക്സ് ഇഞ്ചുറി ടെമിന്റെ അഞ്ചാം മിനിറ്റില്‍ നിക്കോളാസിലൂടെ നിര്‍ണായക സമനിലഗോള്‍. ഒടുവില്‍ യു.സി.എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം സമനലയില്‍ അവസാനിച്ചു. ഗ്രൂപ്പില്‍ ചാംപ്യന്‍മാരായി ബയേണും റണ്ണേഴ്സ് അപ്പായി അയാക്സും അവസാന പതിനാറില്‍ ഇടം പിടിച്ചു.

Related Post
Leave a Comment