X

കടലുണ്ടിയില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഗ്യാലറി തകര്‍ന്നു വീണു; നൂറോളം പേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്‌

ഗ്യാലറി തകര്‍ന്നതോടെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പുറത്തേക്ക് കടക്കുവാനും കഴിഞ്ഞില്ല.

കടലുണ്ടിയില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഗ്യാലറി തകര്‍ന്നു വീണു നിരവധിപേര്‍ക്ക് പരുക്ക്. നൂറോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ സന്ധ്യാ മിനി സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പരുക്കേറ്റവരെ കോട്ടപറമ്പലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കും മാറ്റി.

ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍ മല്‍സരത്തിനിടെ കിഴക്കു വശത്തെ മുളകൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു. പ്രാദേശിക ക്ലബുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ കാണാന്‍ വലിയ തോതില്‍ കാണികള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കളി തുടങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഗ്യാലറി തകരുകയായിരുന്നു.

ഗ്യാലറി തകര്‍ന്നതോടെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പുറത്തേക്ക് കടക്കുവാനും കഴിഞ്ഞില്ല. പോലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

This post was last modified on February 23, 2019 8:03 am