X

മിച്ചല്‍ സ്റ്റാര്‍ക്ക് രക്ഷകനായി; ഓസീസിനെ വിറപ്പിച്ച് വിന്‍ഡീസ് തോല്‍വി വഴങ്ങി

50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എടുക്കാനെ വിന്‍ഡീസിന് കഴിഞ്ഞുള്ളു

അവസാന ഓവറുകളില്‍ അശ്രദ്ധമായി കളിച്ചു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 288 റണ്‍സ് പിന്‍തുടര്‍ന്ന വീന്‍ഡീസിന് പരാജയം. വീന്‍ഡീസിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുന്‍ ലോകചാമ്പ്യന്‍മാര്‍ ലോകകപ്പില്‍ രണ്ടാം ജയം കുറിച്ചത്.  മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ്ഇന്‍ഡീസിന് മികച്ച തുടക്കം കണ്ടെത്താനായില്ലെങ്കിലും ഒരു ഘട്ടത്തില്‍ മധ്യനിര ഉണര്‍ന്ന് കളിച്ചപ്പോള്‍ ഓസീസിനെതിരെ അനായാസം വിജയം നേടാമെന്ന് കരുതി. എന്നാല്‍ ഓസിസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രക്ഷകനായി അവതരിക്കുകയായിരുന്നു. ഫോമില്‍ കളിച്ചു വന്ന ഹോള്‍ഡര്‍, റസല്‍, ബ്രത്ത് വെയ്റ്റ്‌, എന്നിവരെ വിക്കറ്റിന് മുന്നില്‍ സ്റ്റാര്‍ക്ക് കുടുക്കി ഓസീസിന് വിജയം സമ്മാനിച്ചു. . 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എടുക്കാനെ വിന്‍ഡീസിന് കഴിഞ്ഞുള്ളു

വിഡീസ് നിരയില്‍ ക്രിസ് ഗെയ്ല്‍(21),എവിന്‍ ലെവിസ്(1) ഹോപ് (68), നിക്കോളസ്(40), ഹെറ്റ്‌മെയര്‍(21), ജെയ്‌സണ്‍ ഹോള്‍ഡര്‍(51), ആന്‍ന്ദ്രെ റസല്‍(15), ബ്രാത്ത്‌വെയ്്റ്റ്(16) കോട്രെല്‍(1) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചും, കമ്മിന്‍സ് രണ്ടും സാംമ്പ ഒരു വിക്കറ്റും നേടി.

നേരത്തെ കരിബിയന്‍ പേസ് ആക്രമണത്തില്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഓസീസ് പട സ്റ്റീവ് സ്മിത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍നീല്‍ന്റെയും ഇന്നിംഗ്സ് കരുത്തില്‍ 49 ഓവറില്‍ 288 റണ്‍സ് നേടി. സ്മിത്ത് 103 പന്തുകളില്‍ നിന്ന് 73 റണ്‍സും നഥാന്‍ കൗള്‍ട്ടര്‍നീല്‍ 60 പന്തുകളില്‍ നിന്ന് 92 റണ്‍സും നേടി പുറത്തായി. ലോകകപ്പില്‍ എട്ടാം നമ്പര്‍ ബാറ്റ്സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് കുറിച്ച കോള്‍ട്ടര്‍നീല്‍, 60 പന്തില്‍ 92 റണ്‍സെടുത്താണ് പുറത്തായത്. എട്ടു ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്സറുകളും നിറം ചാര്‍ത്തിയ ഇന്നിങ്സ്. ഒരു ഘട്ടത്തില്‍ 100 കടക്കുമോ എന്നു സംശയമുണര്‍ത്തിയ ഓസീസ് വാലറ്റത്തിന്റെ കരുത്തിലാണ് 280 കടന്നത്.
നേരത്തെ ടോസ് നേടി ഓസീസിനെ ബാറ്റിംഗിനയച്ച വീന്‍ഡീസ് പട 79 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ അഞ്ച് മുന്‍ നിര ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയിരുന്നു. വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്വയ്റ്റ് മൂന്നും ഒഷെയ്ന്‍ തോമസ്, ഷെല്‍ഡന്‍ കോട്രല്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ടുവീതവും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

This post was last modified on June 6, 2019 11:53 pm