X
    Categories: കായികം

ഫാഫ് ഡൂപ്ലെസിയെ കുടുക്കിയ യുസ്വേന്ദ്ര ചാഹലിന്റെ ഗൂഗ്ലി ഏറ്റെടുത്ത് ആരാധകര്‍

38 റണ്‍സ് നേടി ഫോമില്‍ കളിച്ച താരത്തെ ചാഹലാണ് പുറത്താക്കിയത്.

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ  മധ്യനിര തകര്‍ത്തത് ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്നായിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണായകമായത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ വിക്കറ്റായിരുന്നു. 38 റണ്‍സ് നേടി ഫോമില്‍ കളിച്ച താരത്തെ ചാഹലാണ് പുറത്താക്കിയത്. ഓപ്പണര്‍മാരായ ഹാഷിം അംലയും ക്വിന്റണ്‍ ഡീകോക്കും ബൂമ്രയുടെ വേഗത്തിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മുഴുവന്‍ ക്യാപ്റ്റന്‍ ഡൂപ്ലെസിയുടെ ബാറ്റിലായിരുന്നു.

എന്നാല്‍ ഇരുപതാം ഓവറില്‍ ടീം സ്‌കോര്‍ 80/3 ല്‍ നില്‍ക്കെ ചാഹല്‍ മനോഹരമായൊരു ഗൂഗ്ലിയിലൂടെ ഡൂപ്ലെസിയെ ക്ലീന്‍ ബൗള്‍ഡാക്കി. 54 പന്തില്‍ 38 റണ്‍സെടുത്ത ഡൂപ്ലെസിയുടെ വിക്കറ്റ് കളിയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുകയും ചെയ്തു. ഡൂപ്ലെസിയെ പുറത്താക്കും മുമ്പെ വാന്‍ഡെര്‍ ഡസനെയും ചാഹല്‍ ബൗള്‍ഡാക്കിയിരുന്നു.