ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ – ഓസ്‌ട്രേലിയ പോരാട്ടം. രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഓസീസ് ഇറങ്ങുമ്പോള്‍ രണ്ടാം ജയം തേടിയാണ് നീലപ്പട ഇറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഓസീസുമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന ഫലങ്ങളല്ല ഉള്ളതെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും മികച്ച താരങ്ങളുടെ സാനിധ്യം ഇന്ത്യക്ക് ജയ പ്രതീക്ഷ നല്‍കുന്നതാണ്. ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയ 11 മത്സരങ്ങളിലും എട്ടു തവണയും കങ്കാരുക്കള്‍ക്കായിരുന്നു വിജയം.
വാര്‍ണറും സ്മിത്തും അടങ്ങുന്ന ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു പകരം വീട്ടലാണ് ഈ പോരാട്ടം. 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിക്ക് പകരമുള്ള കണക്ക് തീര്‍ക്കലാകും ഈ മത്സരം. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തി കങ്കാരുക്കള്‍ കിരീടം തിരിച്ചുപിടിച്ചു.
ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനെയും വെസ്റ്റ് ഇന്‍ഡീസിനെയും പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഇറങ്ങുമ്പോള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പോയിന്റ് ടേബിളില്‍ ഓസ്‌ടേലിയ നാലു പോയിന്റുമായി രണ്ടാമതും ഇന്ത്യ രണ്ട് പോയിന്റുമായി ഏഴാമതും ആണ്. ബൗണ്‍സിനെ തുണയ്ക്കുന്ന ഓവലിലെ പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ കത്തികയറിയാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ചെറുത്തു നില്‍പ് എങ്ങനെ ആകും എന്നതനുസരിച്ചാകും മത്സരഫലം.
ഒപ്പം ഏത് ലോകോത്തര ബാറ്റിംഗ് നിരയെയും എതിരി
ടാന്‍ ശേഷിയുള്ള ഇന്ത്യന്‍ ബൗളര്‍മാരെ- പ്രത്യേകിച്ചും ബുംറയെ- എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയ്ക്കും നിര്‍ണായകമാകും. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കഴിഞ്ഞാല്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന മത്സരമാണ് ഇന്നത്തേത്. ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചമാണെന്നതിനാല്‍ ഇന്നത്തെ കളിയുടെ വീര്യം കൂടുമെന്ന് ഉറപ്പ്.
read more:ഇന്ത്യയുടെ ബദല്‍ സംഗീതത്തെ തേടിയുള്ള മനോജ് നായരുടെ യാത്രയുടെ അവസാനത്തെക്കുറിച്ച്
This post was last modified on June 9, 2019 11:06 am
Leave a Comment