X
    Categories: കായികം

അടിച്ച് തകര്‍ത്ത് ലങ്ക; ഓസിസ് പേസര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ഓപ്പണര്‍മാര്‍

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷട്ത്തില്‍ 334 റണ്‍സാണ് ഓസീസ് നേടിയത്.

ലോകകപ്പില്‍ ഓസീസ് ഉയര്‍ത്തിയ 334 റണ്‍സ് പിന്‍തുടരുന്ന ലങ്ക ശക്തമായ നിലയില്‍.13 ഓവറില്‍ 101 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ശ്രീലങ്ക നേടിയിരിക്കുന്നത്. 48 പന്തുകളില്‍ നിന്ന് 52 റണ്‍സുമായി ക്യാപ്റ്റന്‍ കരുണ രത്‌നയും 30 പന്തുകളില്‍ നിന്ന് 48 റണ്‍സുമായി കുശാല്‍ പെരേരയുമാണ് ക്രിസില്‍. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷട്ത്തില്‍ 334 റണ്‍സാണ് ഓസീസ് നേടിയത്. ഇപ്പോള്‍ 15 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 114 റണ്‍സെടുത്തിട്ടുണ്ട് ശ്രീലങ്ക.

This post was last modified on June 15, 2019 8:19 pm