X

ഇന്ത്യയുടെ അഭിമാന നിറമാണ് ‘നീല’, ഓറഞ്ച് ജേഴ്സിയെ കുറിച്ച് വിരാട് കൊഹ്ലി

ജഴ്സിയെ ചൊല്ലിയുണ്ടായ ട്രോളുകൾ ഉള്‍പ്പെടെയുള്ളവയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ഓറഞ്ച് എവേ ജഴ്സിയിലെ ആദ്യമൽസരത്തിനിറങ്ങാൻ ഒരുങ്ങമ്പോൾ ഇന്ത്യയുടെ അഭിമാന നിറം നീല തന്നെ എന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോഹ്ലി. മൽസരത്തിന് മുന്നോടിയായ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോഹ്ലിയുടെ പ്രതികരണം. പുതിയ ജേഴ്സി വളരെയധികം ഇഷ്ടമായി. പത്തിൽ 8 മാർക്ക് തീർച്ചയായും നൽകാം. പക്ഷേ എക്കാലത്തും നീല തന്നെയാണ് ഇന്ത്യയുടെ നിറം. ഒരു പാട് അഭിമാനത്തോടെയാണ് നീല ജേഴ്സി ധരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ജഴ്സിയെ ചൊല്ലിയുണ്ടായ ട്രോളുകൾ ഉള്‍പ്പെടെയുള്ളവയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഇന്ത്യയുടെ പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കിയതിനു പിന്നാലെ ഇതിന്റെ പേരിൽ‌ രാഷ്ട്രീയ ആരോപണങ്ങൾ മുതൽ ട്രോളുകളെ വരെ നിറഞ്ഞിരുന്നു. ഓറഞ്ച് ജേഴ്‌സി വഴി ഇന്ത്യന്‍ കായിക മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാൽ ജേഴ്‌സിക്ക് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ യൂണിഫോമിനോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകള്‍.

എന്നാല്‍, ഓറഞ്ച് ജേഴ്‌സിയ്‌ക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായെത്തിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തന്നെയായിരുന്നു. രംഗത്തെത്തിയിരിക്കുകയാണ് ” രാജ്യത്തെ ഒരുമിപ്പിക്കുന്ന നിറങ്ങള്‍. ടീം ഇന്ത്യയ്ക്കായി ഹൃദയം നിറഞ്ഞ് കൈയടിക്കു.” – ഐഒസി ട്വീറ്റിൽ കുറിച്ചു. ഇന്ത്യന്‍ നായകന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോള്‍ പമ്പ് ജീവനക്കാരന്റെയും ചിത്രം ഉൾപ്പെടെയായിരുന്നു ട്വീറ്റ്. ഓറഞ്ചും കടുംനീല നിറവും കലര്‍ന്നതാണ് ഇന്ത്യയുടെ എവേ ജേഴ്‌സി. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറവും മുന്‍പില്‍ കടുംനീലയും. എന്നാൽ ജേഴ്സിയിലെ ഓറഞ്ച് നിറമാണ് ട്രോളൻമാർക്ക് ആവേശം ഉയർത്തിയത്.

സെമി ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി ഓറഞ്ച് ഇന്ത്യ, ചങ്കിടിപ്പോടെ ഇംഗ്ലണ്ട്

 

This post was last modified on June 30, 2019 12:23 pm