X

കീവികളെയും കീഴടക്കി; ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

അവസാന മത്സരത്തില്‍ ജയം ആറു റണ്‍സിന്

കാണ്‍പൂരില്‍ ആവേശം അവസാനം വരെ നീണ്ടുനിന്ന മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ-337/6 . ന്യൂസിലാന്‍ഡ് 331/7. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുലര്‍ത്തിയ മികവാണ് മത്സരം തിരിച്ചു പിടിക്കാന്‍ ഇന്ത്യക്കായത്.

ഇന്ത്യ ഉയര്‍ത്തിയ 337 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ കീവിസ് ആദ്യ ഓവറില്‍ തന്നെ ശക്തമായ തിരിച്ചടിയുമായാണ് തുടങ്ങിയത്. ന്യൂസിലാന്‍ഡ് ജയിക്കുന്നു എന്നു ഇന്ത്യന്‍ ആരാധകര്‍ പോലും ഉറപ്പിച്ച സമയത്ത് ജസ്പ്രിത് ബ്രുംമ നടത്തിയ പ്രത്യാക്രമണമാണ് വിജയം ഇന്ത്യയുടേതാക്കിയത്. മികച്ച രീതിയില്‍ പന്തെറിയ ബ്രുംമ കീവിസിന്റെ സ്‌കോര്‍ മന്ദഗതിയിലാക്കിയതോടെ റണ്‍സും ബോളും തമ്മിലുള്ള അന്തരം കൂടി. പത്തോവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ ബുംമ്ര നേടി. പത്തോവറില്‍ 92 റണ്‍സ് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും ഏറ്റവും നിര്‍ണായക സമയത്ത് മികച്ച ഫോമില്‍ നിന്നിരുന്ന നിക്കോള്‍സിന്റെ അത്യുഗ്രന്‍ പന്തിലൂടെ വിക്കറ്റ് തെറിപ്പിച്ച ഭുവനേശ്വര്‍ കുമാറും ഇന്ത്യക്ക് സഹായമൊരുക്കി. ബ്രുംമ കഴിഞ്ഞാല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ ആണ്. അടിച്ചു തകര്‍ത്തു നിന്ന മണ്‍റോയുടെ കുറ്റി പിഴുതതാണ് കളിയിലെ നിര്‍ണായക നിമിഷം. 62 ബോളില്‍ എട്ടു ഫോറും മൂന്നു സിക്‌സും സഹിതം 75 റണ്‍സാണ് മണ്‍റോ നേടിയത്. ക്യാപ്റ്റന്‍ വില്യംസണ്‍ 63 റണ്‍സ് നേടി. ചഹല്‍ രണ്ടു വിക്കറ്റുകള്‍ നേടി.

നേരത്തെ രോഹിത് ശര്‍മയുടേയും ക്യാപ്റ്റന്‍ കോഹ്ലിയുടെയും സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ 336 റണ്‍സ് നേടിയത്. രോഹിത് 147 റണ്‍സും കോഹ്ലി113 റണ്‍സും നേടി.ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാണിത്. തുടര്‍ വിജയങ്ങളില്‍ ധോണിയുടെയും ദ്രാവിഡിന്റെയും പേരിലുണ്ടായിരുന്ന റെക്കോര്‍ഡുകളും കോഹ്ലി മറികടന്നു.

This post was last modified on October 29, 2017 9:54 pm