ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, മന്‍പ്രീത് സിംഗ് നയിച്ച നീലപ്പട കളിയുടെ മുഴുവന്‍ സമയവും വ്യക്തമായ മേധാവിത്തം പുലര്‍ത്തി. പത്താം മിനുട്ടില്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് ആണ് ആദ്യ ഗോള്‍ നേടിയത്. 12ാം മിനുട്ടില്‍ ആകാശ്ദീപ് സിംഗ് രണ്ടാം ഗോള്‍ നേടി. ഇതോടെ ദക്ഷിണാഫ്രക്ക വലിയ സമ്മര്‍ദ്ദത്തിലായി. പൂള്‍ സിയിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം കാനഡയെ 2-1ന് തോല്‍പ്പിച്ചു. ഡിസംബര്‍ രണ്ടിന് ബെല്‍ജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഡിസംബര്‍ എട്ടിന് ഇന്ത്യ കാനഡയുമായി ഏറ്റുമുട്ടും.
This post was last modified on November 28, 2018 10:34 pm
Leave a Comment