X

ഏകദിനം മുന്നാം ഇരട്ടസെഞ്ചുറിയുമായി രോഹിത്

ടീം ഇന്ത്യ മൊഹാലിയില്‍ ബാറ്റുകൊണ്ട് ചരിത്രമെഴുതി

ഇന്ത്യക്ക് മൊഹാലി ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നേടിയത് നാല് വിക്കറ്റ് നഷ്ട്ത്തില്‍ 392 രണ്‍സാണ്. ഇതോടെ ഏകദിനത്തില്‍ ഇന്ത്യന്‍ ടിം ട്രിപ്പിള്‍ സെഞ്ചുറി തികച്ചു. ഇത് 100ാം തവണയാണ് ഇന്ത്യ 300 കടക്കുന്നത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300 റണ്‌സ് പിന്നിട്ട ടിം എന്ന റെക്കാര്‍ഡ് ടീം ഇന്ത്യക്ക് ലഭിച്ചു.

ക്യാപ്റ്റന്‍ ഇന്നിങ്‌സുമായി കളം നിറഞ്ഞ രോഹിതിനു തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുമായി പിന്തുണ നല്‍കിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (68) ശ്രേയസ് അയ്യര്‍ (88) എന്നിവരും മല്‍സരത്തില്‍ തിളങ്ങി. 153 പന്തില്‍ 13 ബൗണ്ടറികളും 12 സിക്‌സും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ മുന്നാം ഏകദിന ഇരട്ടസെഞ്ചുറി. ധരംശാലയില്‍ ശ്രലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയ ടോസ് ഭാഗ്യം മൊഹാലിയിലും ലങ്കന്‍ ക്യാപറ്റനെ അനുഗ്രഹിക്കുന്നത് കണ്ടാണ് മല്‍സരത്തിന് തുടക്കമായത്. പതിവ്‌പോലെ അദ്ദേഹം ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പിന്നീട് മൊഹാലിയില ില്‍ ബാറ്റുകൊണ്ട് ഇന്ത്യന്‍ ടീം ചരിത്രം കുറിക്കുകയായിരുന്നു.