X

ദക്ഷിണാഫ്രിക്കയെ വീണ്ടും തകര്‍ത്ത് ഇന്ത്യ; കോഹ്‌ലിക്ക് സെഞ്ച്വറി

പരമ്പര 5-1 ന് ഇന്ത്യക്ക്‌

ആറാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ടീം ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് ഇന്ത്യന്‍ വിജയം. ഇതോടെആറ് മത്സരങ്ങളടങ്ങിയ പരമ്പര 5-1 ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. 96 പന്തുകളില്‍ 19 ഫോറുകളും രണ്ടു സിക്‌സുകളും അടക്കം 129 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഈ കളിയിലെ താരവും പരമ്പരയിലെ താരവും ഇന്ത്യന്‍ ക്യാപ്റ്റനാണ്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 205 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 32 ഓവറില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 34 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു. 18 റണ്‍സ് നേടിയ ധവാന്റെയും 15 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തകരുകയായിരുന്നു. 54 റണ്‍സ് നേടിയ സോണ്ടോയാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ശാര്‍ദൂല്‍ താക്കൂര്‍ നാലുവിക്കറ്റുകള്‍ നേടി. ബുംമ്രയും ചഹലും രണ്ടുവിക്കറ്റുകളും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

This post was last modified on February 16, 2018 11:23 pm