X
    Categories: കായികം

അമേരിക്കന്‍ മണ്ണില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ ഇറങ്ങുന്നു; പരമ്പര ഇന്ത്യക്ക് നിര്‍ണായകമാകുന്നത് എങ്ങനെ?

സ്പിന്നര്‍ രാഹുല്‍ ചഹറും പേസര്‍ നവദീപ് സെയ്‌നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ലോകകപ്പില്‍ സെമിയില്‍ പുറത്തായ ശേഷം ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് അമേരിക്കയിലെ ഫ്‌ലോറിഡ വേദിയാകും. രാത്രി എട്ടിനാണ് മത്സരം. ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ടീമില്‍ ഭിന്നതയുണ്ടെന്നുള്ള റിപോര്‍ട്ടുകളെ മറികടക്കാന്‍ ഒത്തൊരുമയോടെ കളിച്ച് വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരണം. ലോകകപ്പിന് ശേഷം കരാര്‍ കാലാവധി കഴിഞ്ഞതോടെ കോച്ച് രവി ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുന്ന തിരക്കിലാണ് ടീം ഇന്ത്യ. ശാസ്ത്രിക്കെതിരെ ഒളിയമ്പുകള്‍ വരുമ്പോഴും കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ നിര്‍ണായകം തന്നെയാണ്.

ടീമില്‍ രോഹിത്തിനൊപ്പം ധവാന്‍ ഓപ്പണറായി തിരിച്ചെത്തും. പിന്നാലെ കോഹ്‌ലിയും കെ എല്‍ രാഹുലും. അഞ്ചാം സ്ഥാനത്തിനായി മനീഷ് പാണ്ഡേയും ശ്രേയസ് അയ്യരും മത്സരിക്കും. വിക്കറ്റിന് പിന്നില്‍ ധോണിയുടെ പകരക്കാരനായ റിഷഭ് പന്തിനും മികവ് തെളിയിക്കണം. സ്പിന്നര്‍ രാഹുല്‍ ചഹറും പേസര്‍ നവദീപ് സെയ്‌നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ടി20യില്‍ അപകടകാരികളാണ് വിന്‍ഡീസ്. പരുക്കേറ്റ ആന്ദ്രേ റസല്‍ പിന്‍മാറിയത് വിന്‍ഡീസിന് തിരിച്ചടിയാവും. പകരമെത്തുക ജേസണ്‍ മുഹമ്മദ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുനില്‍ നരൈന്‍ തിരിച്ചെത്തും. എവിന്‍ ലൂയിസ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റ് എന്നിവരെല്ലാം അപകടകാരികളാണ്. ഷെല്‍ഡണ്‍ കോട്രലും ഒഷെയ്ന്‍ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും.

This post was last modified on August 3, 2019 9:50 am