X

കംഗാരുക്കളെ തറപറ്റിച്ച് ദ്രാവിഡിന്റെ കുട്ടികള്‍; അണ്ടർ 19 ലോകകപ്പ് ഇന്ത്യയ്ക്ക്

ഈ വിജയത്തോടെ നാലുവട്ടം ലോകകപ്പ് നേടുന്ന ടീമെന്ന ബഹുമതി ഇന്ത്യ സ്വന്തമ്മക്കി

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാലാം കിരീടം. ആസ്‌ത്രേലിയ ഉയർത്തിയ 217 റൺ വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ മന്‍ജോത്ത് കല്‍റയാണ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ നാലുവട്ടം ലോകകപ്പ് നേടുന്ന ടീമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി. നേരത്തെ 2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യന്‍ ടീം വിജയിച്ചത്.

ന്‍ജോത്ത് കല്‍റ പുറത്താകാതെ നേടിയ 101 റണ്‍സാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 101 പന്തില്‍ എട്ട് ഫോറും മൂന്നു സിക്സറുകളുടെയും സഹായത്തോടെ ആയിരുന്നു കല്‍റയുടെ ശതകം. വിക്കറ്റ് കീപ്പര്‍ ദേശായി പുറത്താകാതെ 47 റണ്‍സെടുത്തു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ മികച്ച ബൗളിങ്ങാണ് ഔസീസിനെ തകര്‍ത്തത്. 76 റണ്‍സെടുത്ത ജൊനാഥന്‍റെ പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

This post was last modified on February 3, 2018 2:58 pm