X

‘കാറുവേണ്ട സാര്‍, വീടു മതി’: മന്ത്രിയുടെ സമ്മാനം നിരസിച്ച്‌ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം രാജേശ്വരി ഗെയ്ക്ക്വാദ്

'അമ്മയും സഹോദരങ്ങളുമടങ്ങിയ കുടുംബത്തിന്റെ ആശ്രയമായ എനിക്ക് ആവശ്യം ഒരു വീടാണ്'-രാജേശ്വരി

വനിതാ ലോകകപ്പിലെ മികച്ച പ്രകടനത്തിന് കര്‍ണാടക മന്ത്രി വാഗ്ദ്ദാനം ചെയ്ത കാറ് നിരസിച്ച് പകരം വീടുമതിയെന്ന് അറിയിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം രാജേശ്വരി ഗെയ്ക്ക്വാദ്. ‘കാറുവേണ്ട സാര്‍, അമ്മയും സഹോദരങ്ങളുമടങ്ങിയ കുടുംബത്തിന്റെ ആശ്രയമായ എനിക്ക് ആവശ്യം ഒരു വീടാണ്. കഴിയുമെങ്കില്‍ അത് സാധിച്ചുതരിക. അപകടാവസ്ഥയിലുള്ള പഴയ വീട്ടിലാണ് ഞാന്‍ ഇപ്പോഴും താമസിക്കുന്നത്. ‘ എന്നായിരുന്നു രാജേശ്വരി, മന്ത്രിയുടെ വാഗ്ദ്ദാനത്തോട് പ്രതികരിച്ചത്.

രാജേശ്വരിയുടെ അഭ്യര്‍ഥനയ്ക്ക് മന്ത്രി എംബി പട്ടീല്‍, ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ത്യന്‍ വനിതാ ടീമിലെ മികച്ച ഒരു സ്പിന്‍ ബൗളറാണ് രാജേശ്വരി. കര്‍ണാടക സ്വദേശിയായ ഈ ഇരുപത്തിയാറുകാരിയായ ലെഫ്റ്റ് ആാം ബൗളറെ നേരിടുക എന്ന് ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളിയാണ്.

This post was last modified on August 19, 2017 12:26 pm