ഐപിഎലിന്റെ ഈ സീസണില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണ് ചെന്നൈയുടെ ഇമ്രാന്‍ താഹിര്‍. ചെന്നൈയുടെ വിജയങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ താഹിറിന് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങി നാലുവിക്കറ്റും താഹിര്‍ വീഴ്ത്തി. ഈ സീസണില്‍ ഇപ്പോള്‍ തന്നെ 13 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ഐപിഎലില്‍ താന്‍ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ചെന്നൈ ക്യാപ്റ്റന്‍ ധോണിക്കും അവകാശപ്പെട്ടതാണെന്നാണ് താഹിര്‍ പറയുന്നത്. ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പന്തെറിയുന്നതെന്നും അതുകൊണ്ട് തന്നെയാണ് വിക്കറ്റുകള്‍ നേടാന്‍ കഴിയുന്നതെന്നും താരം പറയുന്നു.
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ നിര്‍ണായകമായത് ആന്ദ്രെ റസലിന്റെ പുറത്താകലായിരുന്നു.കൃത്യമായ പദ്ധതികളോടെയാണ് റസലിനെതിരേ പന്തെറിഞ്ഞത്. പദ്ധതികള്‍ കൃത്യമായി നടപ്പാക്കാനായി. നാല്പതുകാരനായ താഹിര്‍ ഈ ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
This post was last modified on April 15, 2019 2:48 pm
Leave a Comment