X
    Categories: കായികം

മങ്കാദിങ് എന്നോടോ, കോഹ്‌ലിയുടെ തമാശ മൈതാനത്ത് ചിരി പടര്‍ത്തി; ഒടുവില്‍ സുനില്‍ നരെയ്‌നും

മത്സരത്തിനിടെ ബാംഗ്ലൂര്‍ നായകന്‍ വിരാട്കോഹ്‌ലി മങ്കാദിങ് ഒഴിവാക്കാനെന്ന തരത്തില്‍ നടത്തിയ തമാശ ആരാധകരില്‍ ചിരി പടര്‍ത്തി.

ഐപിഎലില്‍ മങ്കാദിങ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ താരങ്ങള്‍ തയാറല്ല. ഐപിഎലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് – കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തോടെയാണ് മങ്കാദിങ് വിവാദം ഉണ്ടാകുന്നത്. പഞ്ചാബ് നായകന്‍ അശ്വിന്‍ മങ്കാദിങിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിന് ശേഷം നിരവധി താരങ്ങള്‍ തമാശ രൂപേണയും മങ്കാദിങ് കളിക്കളത്തില്‍ ഓര്‍മ്മപ്പെടുത്താറുണ്ട്. ഇപ്പോള്‍ ബാംഗ്ലൂര്‍ – കൊല്‍ക്കത്ത മത്സരത്തിലും മങ്കാദിങ് ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയിരിക്കുന്നു. വിരാട് കോഹ്‌ലിയുടെ ഊഴമായിരുന്നു ഇത്തവണ.

മത്സരത്തിനിടെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി മങ്കാദിങ് ഒഴിവാക്കാനെന്ന തരത്തില്‍ നടത്തിയ തമാശ ആരാധകരില്‍ ചിരി പടര്‍ത്തി. സുനില്‍ നരെയ്‌ന്റെ ബൗളിങിനിടെയായിരുന്നു കാണികളെ രസിപ്പിച്ച നിമിഷം. ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ 18 ാം ഓവറിലായിരുന്നു സംഭവം. സ്‌റ്റൊയ്നിസിനെതിരെ പന്തെറിയാനെത്തിയ നരെയ്ന്‍ പന്തെറിയാതെ തിരിഞ്ഞു നടന്നു. ഈ സമയം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ക്രീസിന് പുറത്തായിരുന്ന വിരാട് കോഹ്ലി ഉടന്‍ ക്രീസിലേക്ക് ബാറ്റുവെച്ചു. പിന്നീട് ചിരിച്ചു കൊണ്ട് ഇരുന്ന് ബാറ്റ് ക്രീസില്‍ തന്നെ വീണ്ടും അമര്‍ത്തിവെച്ചു. ഇത് കണ്ട് നരെയ്‌നും ചിരി വന്നു. പിന്നീട് അമ്പയറോട് കോഹ്‌ലി ചിരിച്ചുകൊണ്ടു നര്‍മ്മ രൂപേണ സംസാരിക്കുന്നതും അമ്പയര്‍ സുനില്‍ നരെയ്‌ന്റെ തോളത്ത് തട്ടുന്നതും കാണാം.

This post was last modified on April 20, 2019 12:36 pm

Related Post
Leave a Comment