X
    Categories: കായികം

ആഭ്യന്തര ക്രിക്കറ്റില്‍ പുതുചരിത്രം; കേരളത്തിന്റെ ജലജ് സക്സേന റെക്കോര്‍ഡ് നേട്ടത്തില്‍

113 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സക്സേന 6044 റണ്‍സും 305 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇതേവരെ ഇടം ലഭിക്കാത്ത കേരളത്തിന്റെ താരം ജലജ് സക്സേനക്ക് പുതിയ റെക്കോര്‍ഡ്. ദുലീപ് ട്രോഫി മത്സരത്തില്‍ ഇന്ത്യ റെഡും ഇന്ത്യ ബ്ലുവും തമ്മിലുള്ള മത്സരത്തിനിടെയാണ് സക്സേന പുതിയ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും നേടിയിരിക്കുകയാണ് താരം.  കഴിഞ്ഞ 14 വര്‍ഷത്തിനിടെ അഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് സക്സേന. രഞ്ജിയില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമില്‍ ഒരു അവസരം ഇതുവരെ സക്സേനയെ തേടി വന്നിട്ടില്ല.

നിലവില്‍ 113 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സക്സേന 6044 റണ്‍സും 305 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലില്‍ കഴിഞ്ഞ വര്‍ഷം സക്സേന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു. കൂടാതെ കഴിഞ്ഞ ഐ.പി.എല്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചല്ലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും താരമായിരുന്നു ജലജ സക്സേന. കഴിഞ്ഞ നാല് സീസണിലും രഞ്ജിയിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ക്കുള്ള ലാല അമര്‍നാഥ് അവാര്‍ഡ് സക്സേന സ്വന്തമാക്കിയിരുന്നു.

This post was last modified on August 29, 2019 11:38 am