X

ജോസി മൗറിഞ്ഞോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി

ലൂയിസ് വാന്‍ഗാലിന് പിന്‍ഗാമിയായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൗറീഞ്ഞോ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിയത്.

ഇംഗ്ലണ്ടിലെ ഗ്ലാമർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്നും ജോസി മൗറിഞ്ഞോയെ പുറത്താക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫീഷ്യൽ ട്വിറ്റര് പേജിലൂടെയാണ് വാർത്ത പുറത്ത് വിട്ടത്. മൗറീഞ്ഞോയ്ക്കു നന്ദി പറയുന്നതോടൊപ്പം ആശംസകളും നേർന്നു കൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം പുതിയ കോച്ചിനെ ഈ സീസണിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ അറിയിച്ചിട്ടുണ്ട്.

സൂപ്പർ സൺഡെയിൽ ലിവർപൂളിനോട് 3-1ന് തോറ്റതിന് ശേഷം മൗറീഞ്ഞോയെ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആരാധകര്‍ മുറവിളി കൂട്ടിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് ഹൊസെ മൗറീഞ്ഞോ തെറിച്ചേക്കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.

ലൂയിസ് വാന്‍ഗാലിന് പിന്‍ഗാമിയായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൗറീഞ്ഞോ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിയത്. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ അടക്കുമുള്ളവരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് എഡ് വുഡ്‌വാര്‍ഡ് മാനേജ്‌മെന്റ് പോര്‍ച്ചുഗീസ് പരിശീലകനെ നിയമിച്ചത്.

ലിവർപൂളിനോടേറ്റ തോല്‍വിയ്ക്ക് ശേഷം മൗറീഞ്ഞോയെ രൂക്ഷമായി വിമര്‍ശിച്ച ആരാധകര്‍ ക്ലബ്ബ് നടത്തിപ്പുകാര്‍ക്കെതിരെയും തിരിഞ്ഞിരുന്നു. ഹൊസെയ്ക്ക് പകരം സിനദീന്‍ സിദാനെ എത്തിക്കണമെന്ന് ആണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

 

തോൽവി തുടർക്കഥയാകുന്നു: ജോസി മൗറീഞ്ഞോക്കെതിരെ നവമാധ്യമങ്ങളിൽ മാഞ്ചസ്റ്റർ ആരാധകരുടെ പ്രതിഷേധം

This post was last modified on December 18, 2018 3:43 pm