X
    Categories: കായികം

ടീം ബാലൻസ് നിലനിർത്താൻ കുൽദീപിനെ ഒഴിവാക്കാൻ നിർബന്ധിതരാവുകയായിരുന്നു; കൊൽക്കത്ത പരിശീലകൻ ജാക്വസ് കാലീസ്

താരത്തെ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ ജാക്വസ് കാലീസ്.

ഐ.പി.എല്ലിൽ പ്രതീക്ഷക്കൊത്തുയരാത്തതിന്റെ പേരിൽ വിമര്ശിക്കപെടുകയാണ് കൊൽക്കട്ട നൈറ്റ് റൈഡേഴ്സിന്റെ ഇന്ത്യൻ താരം കുൽദീപ് യാദവ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഈ യുവ സ്പിന്നർക്ക് പിന്നീട് കൊൽക്കത്തയുടെ പ്ലേയിംഗ് ഇലവനിൽ നിന്ന് പോലും പുറത്ത് പോയി.

താരത്തെ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ ജാക്വസ് കാലീസ്. കൊൽക്കത്ത കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച സാഹചര്യങ്ങൾ സ്പിന്നർമാരെ സഹായിക്കുന്നതല്ലായിരുന്നെന്ന് പറഞ്ഞ കാലീസ് ടീം ബാലൻസ് നിലനിർത്തുന്നതിന് വേണ്ടി കുൽദീപിനെ ഒഴിവാക്കാൻ കൊൽക്കത്ത നിർബന്ധിതരാവുകയായിരുന്നെന്നും കൂട്ടിച്ചേർത്തു‌.

‘ഈ വർഷം ഞങ്ങൾ കൊൽക്കത്തയിൽ കളിച്ച വിക്കറ്റുകൾ സ്പിന്നർമാരെ പിന്തുണയ്ക്കുന്നതായിരുന്നില്ല. കുൽദീപിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ സീസണാണ് ഇത്. പക്ഷേ ഇതിൽ നിന്ന് അദ്ദേഹം ഒത്തിരി പാഠങ്ങൾ പഠിക്കും. 50 ഓവർ മത്സരങ്ങളും, 20 ഓവർ മത്സരങ്ങളും തമ്മിൽ ഭീമമായ വ്യത്യാസമുണ്ട്’-രിശീലകൻ ജാക്വസ് കാലീസ് പറയുന്നു.

This post was last modified on May 4, 2019 2:17 pm