X
    Categories: കായികം

പോള്‍ പോഗ്ബയും റൊമേലു ലുക്കാക്കുവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറത്തേക്ക്

കരാര്‍ പുതുക്കാന്‍ പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന് പോഗ്ബയുടെ ആവശ്യപ്പെട്ടിരുന്നു. 

സൂപ്പര്‍ താരങ്ങളായ പോള്‍ പോഗ്ബയും റൊമേലു ലുക്കാക്കുകവും പോള്‍ പോഗ്ബയും സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്നതായി റിപോര്‍ട്ട്. പുതിയ പരിശീലകന്‍ സോള്‍ഷ്യറിന്റെ കീഴില്‍ സംതൃപ്തനെന്ന് അറിയിച്ചിരുന്ന പോഗ്ബ ഇപ്പോള്‍ ക്ലബ് മാറ്റത്തിനൊരുങ്ങുകയാണ്‌.  റയല്‍ മാഡ്രിഡിലേക്ക് പോകാനായിരുന്നു പോഗ്ബയുടെ ശ്രമം. ഏതൊരു കളിക്കാരന്റെയും ആഗ്രഹമാണ് റയലില്‍ കളിക്കുകയെന്നതെന്നും പോഗ്‌ബെ പറഞ്ഞിരുന്നു.

യുണൈറ്റഡ് വിടാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ആദ്യം പോഗ്ബ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. കരാര്‍ പുതുക്കാന്‍ പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന് പോഗ്ബയുടെ ആവശ്യപ്പെട്ടിരുന്നു.  ഇതിനുശേഷം  200 മില്യണ്‍ യൂറോയ്ക്ക് പോഗ്ബയെയും ലുക്കാക്കുവിനെയും വിട്ടുകൊടുക്കാനാണ് ക്ലബ് തീരുമാനം.

യുണൈറ്റഡ് മുന്‍ പരിശീലകന്‍ മൊറീന്യോയുടെ കീഴില്‍ നിരാശനായിരുന്നു പോഗ്ബ. മൊറീന്യോയുമായുള്ള ബന്ധവും വഷളായിരുന്നു. പോഗ്ബയെ ആദ്യ പതിനൊന്നില്‍നിന്ന് മൊറീന്യോ സ്ഥിരമായി ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ സോള്‍സ്‌ക്ഷ്യര്‍ എത്തിയതോടെ സ്ഥിതി മാറി. പുതിയ പരിശീലകന്റെ കീഴില്‍ ആദ്യ മൂന്നുകളിയില്‍ പോഗ്ബ നാല് ഗോള്‍ നേടിയിരുന്നു.