X

‘മീടു’: ബിസിസിഐ സിഇഒയിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി എഴുത്തുകാരി

ഡിസ്‌കവറി നെറ്റ്‌വര്‍ക്‌സ് ഏഷ്യാ പസഫിക്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ ജനറല്‍ മാനേജരുമായ ജോഹ്രി ആ സ്ഥാനമൊഴിഞ്ഞാണ് 2016-ല്‍ ബി.സി.സി.ഐ-യുടെ പ്രഥമ സി.ഇ.ഒ ആയി ചുമതലേയറ്റത്.

മീ ടു ആരോപണം ക്രിക്കറ്റ് തലപ്പത്തേക്കും. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി എഴുത്തുകാരി രംഗത്തെത്തി. ജോലി വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ‘പെടെസ്ട്രയന്‍ പോയറ്റ്’ എന്ന പേരില്‍ എഴുത്തുകാരി ഹര്‍നിന്ദ് കൗര്‍ ഉപയോഗിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങള്‍ പുറത്തു വിട്ടത്.

ഡിസ്‌കവറി നെറ്റ്‌വര്‍ക്‌സ് ഏഷ്യാ പസഫിക്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ ജനറല്‍ മാനേജരുമായ ജോഹ്രി ആ സ്ഥാനമൊഴിഞ്ഞാണ് 2016-ല്‍ ബി.സി.സി.ഐ-യുടെ പ്രഥമ സി.ഇ.ഒ ആയി ചുമതലേയറ്റത്. ഒരു ജോലിസംബന്ധമായ ചര്‍ച്ചക്കിടെ ജോഹ്രി പെട്ടെന്ന് എഴുന്നേറ്റുനിന്ന് അവളോട് അദ്ദേഹത്തിന്റെ വീട്ടിലേക്കു പോകാമെന്ന് പറയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായി അടുത്തപരിചയമുണ്ടായിരുന്ന യുവതിക്ക് അതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. ആ വിവരം എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന ചോദ്യത്തിന് ‘ഇതില്‍ പറയാന്‍ മാത്രം എന്തിരിക്കുന്നു’ എന്നാണത്രേ അദ്ദേഹം ചോദിച്ചത്. തുടര്‍ന്നാണ് അരോപണ വിധേയമായ സംഭവം നടന്നത്.

സംഭവത്തില്‍ ജോഹ്രിയോട് ഒരാഴ്ചകം വിശദീകരണം നല്‍കണമെന്ന് ബിസിസിഐ അദ്ധ്യക്ഷനായ ഇടക്കാല ഭരണസമിതി തലവനായ വിനോദ് റായ് ആവശ്യപ്പെട്ടു. അതേസമയം ജോഹ്രി ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ അര്‍ജുനാ രണതുംഗെ, ലസിത് മലിംഗ എന്നിവര്‍ക്കെതിരെയും മീ ടു വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരുന്നു.

This post was last modified on October 14, 2018 10:21 am