X
    Categories: കായികം

സൈനിക വേഷത്തില്‍ പാട്ട് പാടുന്ന ധോണി;സത്യം ഇതാണ്

. സൈനികരോടൊപ്പം ധോണി വോളിബോള്‍ കളിക്കുന്ന ദൃശ്യവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ക്രിക്കറ്റില്‍ നിന്ന് വിശ്രമം എടുത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി സൈനിക സേവനത്തിലാണ്. ഇതിനോടകം സൈനിക വേഷത്തിലുള്ള ധോണിയുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. സൈനികരോടൊപ്പം ധോണി വോളിബോള്‍ കളിക്കുന്ന ദൃശ്യവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം സൈനികരുടെ യോഗത്തില്‍ പാട്ടുപാടുന്ന ധോണിയുടെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. സൈനിക സേവനത്തിനിടെയുള്ള ധോണിയുടെ പാട്ട് എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്.

എന്നാലിപ്പോഴിതാ ഈ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ധോണി പാടുന്ന വീഡിയോ ഇത്തവണത്തെ സൈനിക സേവനത്തിനിടെ എടുത്തതല്ല. ഇത് 2014-ല്‍ ആജ് തക് ടെലിവിഷന്‍ ചാനലില്‍ ആ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലെ ദൃശ്യങ്ങളാണെന്നാണ് റിപോര്‍ട്ട്. ധോണി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും പിന്നീട് പാട്ടുപാടുന്നതുമാണിത്. സജീവ ക്രിക്കറ്റില്‍ നിന്ന് രണ്ടു മാസത്തെ ഇടവേളയെടുത്ത് ധോണി കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പമാണ്. സൈനിക ക്യാമ്പില്‍ സ്വന്തം ഷൂ പോളിഷ് ചെയ്യുന്ന ധോനിയുടെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൈനിക സേവനത്തിനായി ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനി 106 ടി.എ. ബറ്റാലിയന്റെ (പാര) ഭാഗമായാണ് കശ്മീരിലെത്തിയത്. ജൂലൈ 31-നാണ് ധോനി സൈന്യത്തിനൊപ്പം ചേര്‍ന്നത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി പാരച്യൂട്ട് റെജിമെന്റിനൊപ്പം രണ്ട് മാസത്തെ സൈനിക സേവനത്തിലാണ്. 2011 സെപ്റ്റംബറിലാണ് ധോനിക്ക് ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുന്നത്.

This post was last modified on August 7, 2019 11:48 am

Related Post
Leave a Comment