X

സച്ചിന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഏകദിന മത്സരം കളിച്ച ഇന്ത്യന്‍ താരം ധോണി; ദ്രാവിഡിനെ മറികടന്നു

സച്ചിന്‍ 463 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. ദ്രാവിഡ് 340 മത്സരങ്ങളില്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമായി എംഎസ് ധോണി. നേരത്തെ രണ്ടാമതുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡിനെ ധോണി മറികടന്നു. പാകിസ്താനുമായുള്ള ഇന്നത്തെ ധോണിയുടെ മത്സരം 37കാരനായ ധോണിയുടെ 341ാം മത്സരമാണ്. സച്ചിന്‍ 463 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. ദ്രാവിഡ് 340 മത്സരങ്ങളില്‍.

കപില്‍ ദേവിന് ശേഷം ഇന്ത്യയെ ലോകകപ്പ് വിജയത്തിലേയ്ക്ക് നയിച്ച ക്യാപ്റ്റനായ ധോണി, ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളും ഏറ്റവും മികച്ച സ്റ്റംപര്‍മാരില്‍ ഒരാളുമായാണ് അറിയപ്പെടുന്നത്. 2011ലെ ഏകദിന ലോകകപ്പും 2007ലെ ട്വിന്റി 20 ലോകകപ്പും ഇന്ത്യ ജയിച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 341 ഏകദിനങ്ങളില്‍ നിന്നായി 10,561 റണ്‍സാണ് ധോണി നേടിയത്. ബാറ്റിംഗ് ശരാശരി 50ന് മുകളില്‍. 10 സെഞ്ചുറികളും 71 അര്‍ദ്ധ സെഞ്ചുറികളും.

This post was last modified on June 16, 2019 9:01 pm