X
    Categories: കായികം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്; കാശ്മീരി കായിക താരങ്ങള്‍ക്ക് നേട്ടമാകുമെന്ന് മേരി കോം

പ്രത്യേക പദവി റദ്ദാക്കിയതിലൂടെ സംസ്ഥാനത്തെ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് ഇനി മികച്ച പരിശീലനം ലഭിക്കുമെന്ന് ബോക്സിങ് താരം മേരി കോം. ജമ്മു കാശ്മീരില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്രത്തില്‍ നിന്ന് മികച്ച സഹായങ്ങള്‍ ലഭിക്കും. ഇത് താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ ഇത് സഹായകമാകും മേരി കോം പറഞ്ഞു.

‘ഇവിടുത്തെ കായിക താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടും എന്നാണ് കരുതുന്നത്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ സംസ്ഥാനത്തെ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. ഇതിലൂടെ സംസ്ഥാനത്തെ കായിക താരങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് സാധിക്കുമെന്ന് മേരി കോം പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരവെയാണ് മോരി കോമിന്റെ പ്രതികരണം.

This post was last modified on August 22, 2019 11:09 am