വിംബിള്‍ഡന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സെമിയില്‍ റാഫേല്‍ നദാലിനെ തോല്‍പിച്ച് റോജര്‍ ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചു. റാഫേല്‍ നദാലിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 1-6, 6-3, 3-6, 6-4. നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ചാണ് ഫൈനലില്‍ ഫെഡററുടെ എതിരാളി. ഫെഡററുടെ 31ാം ഗ്ലാന്‍ഡ്സ്ലാം ഫൈനലാണിത്.
ആദ്യ സെമിയില്‍ റോബര്‍ട്ടോ ബാറ്റിസ്റ്റ അഗുട്ടിനെ പരാജയപ്പെടുത്തി ദ്യോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചിരുന്നു. സ്‌കോര്‍ 6-2, 4-6, 6-3, 6-2. ആറാം തവണയാണ്ദ്യോക്കോവിച്ച് വിംമ്പിള്‍ഡന്‍ ഫൈനലിനു യോഗ്യത നേടുന്നത്. ദ്യോക്കോവിച്ചിന്റെ കരിയറിലെ 25ാം ഗ്രാന്‍സ്ലാം ഫൈനലാണിത്. മുന്‍പു നടന്ന 24 ഫൈനലുകളില്‍ 14 തവണ താരം കിരീടം സ്വന്തമാക്കി. വിംബിള്‍ഡന്‍ ഫൈനലില്‍ അഞ്ചില്‍ നാല് തവണയും ജയിച്ചു. 2013ല്‍ ആന്‍ഡി മറെയ്ക്കെതിരെ മാത്രമാണ് ദ്യോക്കോവിച്ച് പരാജയപ്പെട്ടത്.
This post was last modified on July 13, 2019 9:35 am
Leave a Comment