X

കോഹ്‌ലിയുടെ റെക്കാർഡ് രോഹിത് ഇന്ന് മറി കടക്കുമോ ?ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികൾ

ഇന്നത്തെ വിന്‍ഡീസിനെതിരായ ടി20യില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരിക്കയാണ്

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി- 20 മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ക്രിക്കറ്റ് ലോകം ആകാംഷയോടെ ഉറ്റു നോക്കുന്നത് രോഹിത് ശർമയിലേക്കാണ്. ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കാനൊരുങ്ങുന്നത്. രോഹിത് മറി കടക്കാനൊരുങ്ങുന്നതാകട്ടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ റെക്കോഡും.

62 മത്സരങ്ങളില്‍ നിന്നായി 2,102 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. രോഹിത് ശര്‍മ്മയ്ക്കാകട്ടെ 2,092ഉം. 85 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിതിന്റെ പ്രകടനം. കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതിന് ഇനി പതിനൊന്ന് റണ്‍സ് കൂടി മതി.

അതെ സമയം ഇന്നത്തെ വിന്‍ഡീസിനെതിരായ ടി20യില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരിക്കയാണ്. രോഹിതാണ് ഇന്ത്യയെ നയിക്കുന്നത്. വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ രോഹിതിന് തിളങ്ങാനായിരുന്നില്ല. ആറ് റൺസ് മാത്രമായിരുന്നു രോഹിതിന്റെ സമ്പാദ്യം.