X

PREVIEW: എംബാപ്പെയ്ക്കും ഗ്രീസ്മാനും മോഡ്രിച്ചിനെ മറികടക്കാനാകുമോ?

അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ചും മികച്ച മധ്യനിരയുമാണ് ക്രൊയേഷ്യയുടെ കരുത്ത്. കിലിയന്‍ എംബാപ്പെയും സൂപ്പര്‍ താരങ്ങളായ ഗ്രീസ്മാന്‍, പോള്‍ പ്രോഗ്ബ തുടങ്ങിയവരുള്‍പ്പടെയുള്ള യുവരക്തമാണ് ഫ്രാന്‍സിന്റെ 'പ്ലസ് പോയിന്റ്'.

പല അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച റഷ്യന്‍ കാര്‍ണിവലിന്റെ കലാശക്കൊട്ടിന് തീപിടിച്ചിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകളും റാങ്കുകളും പ്രതീക്ഷകളും കാറ്റില്‍ പറത്തിയാണ് റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ എത്തി നില്‍ക്കുന്നത്. ഞായറാഴ്ച രാത്രി ക്രൊയേഷ്യയും ഫ്രാന്‍സും 08.30-ക്ക് കാലിംഗ്ഗ്രാഡ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചനാതീതമാണ്. ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ചും മികച്ച മധ്യനിരയുമാണ് ക്രൊയേഷ്യയുടെ കരുത്ത്. മൈതാനത്ത് മിന്നല്‍ വേഗം തീര്‍ക്കുന്ന കിലിയന്‍ എംബാപ്പെയും സൂപ്പര്‍ താരങ്ങളായ ഗ്രീസ്മാന്‍, പോള്‍ പ്രോഗ്ബ തുടങ്ങിയവരുള്‍പ്പടെയുള്ള യുവരക്തമാണ് ഫ്രാന്‍സിന്റെ ‘പ്ലസ് പോയിന്റ്’.

തുടര്‍ച്ചയായി നീണ്ട മത്സരങ്ങള്‍ കളിച്ച ടീമിന്റെ കാര്യക്ഷമത വീണ്ടെടുക്കുക എന്നതാണ് നിലവില്‍ ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡെലിച്ചിന് വെല്ലുവിളി. ഇംഗ്ലണ്ടിനെതിരെ വിജയഗോള്‍ നേടിയ മന്‍സൂക്കിച്ച്, പല നിര്‍ണായക ഘട്ടത്തിലും രക്ഷകനായ ഗോളി സുബാസിച്ച് തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്.ഏത് പ്രതികൂല സാഹചര്യത്തിലും തിരിച്ചു വരാന്‍ കഴിയുമെന്നത് ക്രൊയേഷ്യ കഴിഞ്ഞ കളികളില്‍ കാണിച്ചു തന്നിട്ടുള്ളതാണ്. അതിന് അവര്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നായകന്‍ മോഡ്രിച്ചിനോട് തന്നെയാണ്. മധ്യനിരയില്‍ കളിമെനയുന്നതിലും അവ വേഗത്തില്‍ എതിര്‍ ഗോള്‍ മുഖത്തെത്തിക്കുന്ന മുന്നേറ്റങ്ങളാക്കി മാറ്റുന്നതിലും മോഡ്രിച്ചും സംഘവും അസാധാരണ മികവാണ് കാണിക്കുന്നത്. റാക്കിറ്റിച്ചും പെരിസിച്ചും ബ്രൊസോവിച്ചുമൊക്കെ ചേരുന്ന മധ്യനിര ലോകത്തെ തന്നെ മികച്ചതാണ്. മുന്നേറ്റത്തില്‍ മന്‍സൂക്കിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

വേള്‍ഡ് കപ്പിലെ ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെട്ട് ശക്തരായി വന്ന ടീമാണ് ഫ്രഞ്ച് പട. 1998-ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റന്‍ ആയിരുന്ന ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ടീമിന്റെ മുന്നേറ്റ നിര എന്ന പോലെ മധ്യനിരയും ഡിഫന്‍സും ഒരു പോലെ ശക്തമാണ്. വരേണ, മറ്റയൂഡ സഖ്യം നയിക്കുന്ന പ്രതിരോധ നിര ലോകത്തിലെ ഏറ്റവും മികച്ചത് ആണ്. റയലിന്റെ റാഫേല്‍ വാരണേ, ബാഴ്‌സലോണയുടെ സാമുവല്‍ ഉംറ്റിറ്റി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ലൂക്കാസ് ഹെര്‍ണ്ണാഡസ് ക്യാപ്റ്റനും ഗോള്‍ക്കീപ്പറുമായ ഹ്യൂഗോ ലോറിസ് എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഫ്രാന്‍സിനായിരിക്കും ഇത്തവണത്തെ കപ്പ്.

ഫിഫ വേള്‍ഡ് കപ്പിലെ ‘ഫ്രാന്‍സ് × ക്രൊയേഷ്യാ’ കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

This post was last modified on July 14, 2018 10:03 am