X

മെസിക്കും കബല്ലേരോയ്ക്കും അര്‍ജന്‍റീനയുടെ ആരാധകര്‍ മാപ്പ് നല്‍കുമോ?

പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായ സെർജിയോ റൊമേരോയ്ക്ക് പകരം ടീമിലെത്തിയതാണ് ചെൽസിയിലെ രണ്ടാം നമ്പർ ഗോൾകീപ്പറായ വില്ലി കബല്ലേരോ

കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ അര്‍ജന്‍റീന ഈ ലോകകപ്പില്‍ ഒന്നാം റൌണ്ടില്‍ തന്നെ പുറത്തായാല്‍ ലോകമെങ്ങുമുള്ള അര്‍ജന്‍റീനയുടെ ആരാധകര്‍ പഴിക്കുക രണ്ടു പേരെ ആയിരിക്കും. ഒന്നു അവരുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ തന്നെ. രണ്ടാമത് പകരക്കാരനായി വന്ന ഗോള്‍ കീപ്പര്‍ വില്ലി കബല്ലേരോയെയും.

ഐസ്ലാന്‍ഡുമായുള്ള ആദ്യമത്സരത്തിന്റെ രണ്ടാം പകുതിയുടെ 64-ആം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർതാരം ലയണൽ മെസ്സി അവിശ്വസനീയമാം വിധമാണ് പാഴാക്കിയത്. മെസ്സിയെടുത്ത പെനൽറ്റി കിക്ക് ഐസ്‍ലൻഡ് ഗോൾകീപ്പർ ഹാൽഡേഴ്സൻ തടുത്തിടുകയായിരുന്നു. തൊട്ട് മുന്‍പത്തെ ദിവസം പെനാല്‍ട്ടിയും ഫ്രീ കിക്കും ഗോളാക്കി മാറ്റി റൊണാള്‍ഡോ നിറഞ്ഞു നില്‍ക്കുമ്പോള്‍ മെസിയുടെ ഈ പിഴവ് ആരാധകര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

ഇപ്പോഴിതാ കളിയില്‍ തുല്യ നിലയില്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ ആനമണ്ടത്തരം ചെയ്തു ഗോള്‍ വാങ്ങി ടീമിനെ സമ്മര്‍ദത്തിലാക്കി ഗോള്‍ കീപ്പര്‍ വില്ലി കബല്ലേരോ. മത്സരത്തിന്റെ അന്‍പത്തി മൂന്നാം മിനുട്ടില്‍ മൈനസ് പാസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം പാളിയപ്പോള്‍ അന്‍റെ റാബികിന്‍റെ മികച്ച ഷോട്ട് ഗോള്‍വലയിലേക്ക് കയറുകയായിരുന്നു.

പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായ സെർജിയോ റൊമേരോയ്ക്ക് പകരം ടീമിലെത്തിയതാണ് ചെൽസിയിലെ രണ്ടാം നമ്പർ ഗോൾകീപ്പറായ വില്ലി കബല്ലേരോ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

എന്നാണ് നമ്മള്‍ ‘വാമോസ് മെസി’ക്കൊപ്പം ‘കമോണ്‍ട്രാ ഛേത്രീ’യെന്ന് തൊണ്ടപൊട്ടുമാറ് അലറുക?

This post was last modified on June 24, 2018 11:35 am