അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍. 2,200 താരങ്ങള്‍ മീറ്റില്‍ മാറ്റുരയ്ക്കും. മീറ്റില്‍ സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാര്.
രാവിലെ നടന്ന മത്സരത്തില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തല്‍ സായിയുടെ സല്മാന് ഫറുക്ക് സ്വര്‍ണ നേടി. ഇതോടെ അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന്റെ അക്കൗണ്ടിലായി. ഈ ഇനത്തില്‍ രണ്ടാം സ്ഥാനം എം.വി.അമിത്ത് (കോതമംഗലം മാര്‍ബസേലിയേസ്). സ്വന്തമാക്കി.
3000 സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. ( സി എം ടി മാത്തൂര്‍ പാലക്കാട്). ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വര്‍ണ്ണം നേടി. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
This post was last modified on October 26, 2018 11:20 am