ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമദ് ഷമിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ ഹസിന് ജഹാന്. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നുമാണ് ഹസിന് ജഹാന് ആരോപിക്കുന്നത്. സ്വന്തം ഫെയ്സ്ബുക്ക് അകൗണ്ടിലൂടെയാണ് ഹസിന് ജഹാന് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഷമിക്ക് പരസ്ത്രീബന്ധമുണ്ടെന്നതിന്റെ തെളിവായി ഷമിയും ചില സ്ത്രീകളുമായി ഒരുമിച്ചു നില്ക്കുന്ന ചിത്രങ്ങളും ഷമി നടത്തിയ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഹസിന് ജഹാന് പുറത്തു വിട്ടിട്ടുണ്ട്. ഈ സ്ത്രീകളെല്ലാം ഷമിയുടെ ഗേള്‍ ഫ്രണ്ട്സ് ആണെന്നാണ് ഹസിന് ജഹാന് പറയുന്നത്.
താന്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഹസിന് പറയുന്നത്. ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ നിന്നും രഹസ്യമാക്കി വച്ചിരിക്കുന്ന നിലയില്‍ ഗര്‍ഭനിരോധന ഉറകളും ഒരു ഫോണും താന്‍ കണ്ടെത്തിയെന്നും ഹസിന് പറയുന്നു. ഈ ഫോണ്‍ ലോക്ക് ആയിരുന്നെങ്കിലും കുറെ ശ്രമിച്ചശേഷം തനിക്കത് തുറക്കാന്‍ കഴിഞ്ഞെന്നും അങ്ങനെയാണ് പല രഹസ്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഹസിനെ ഉദ്ദരിച്ച് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷമിയും കുടുംബവും കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ പീഡിപ്പിക്കുകയാണെന്നും അവര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹസിന് പറയുന്നു. ഷമിക്കും കുടുംബത്തിനുമെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹസിന് പറയുന്നു. ആ വീട്ടിലെ ഓരോരുത്തരും എന്നെ ഉപദ്രവിക്കുകയാണ്. ഷമിയുടെ മാതാവും സഹോദരനും എന്നെ എപ്പോഴും അസഭ്യം പറയുന്നു, പുലര്‍ച്ചെ രണ്ടിനും മുന്നിനും തുടങ്ങും ഈ പീഡനം. അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ട്; ഹസിന് ജഹാന് വെളിപ്പെടുത്തുന്നു.
ഹസിന് ജഹാന് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അവയെല്ലാം നിഷേധിച്ച് രംഗത്തു വന്നിരിക്കുകയാണ് മുഹമ്മദ് ഷമി. തന്നെ കുറിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ കരിയറും ജീവിതവും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വാര്ത്തകളാണിതെല്ലാമെന്നുമാണ് ഷമി പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഷമിയുടെ പ്രതികരണം. ധരംശാലയില്‍ ദേവ്ദര്‍ ട്രോഫിയില്‍ പങ്കെടുക്കുകയാണ് മുഹമ്മദ് ഷമി ഇപ്പോള്‍.
This post was last modified on March 7, 2018 2:00 pm