X
    Categories: കായികം

100-ാം കിരീടം സ്വന്തമാക്കി റോജര്‍ ഫെഡറര്‍

ദുബായില്‍ ഫെഡററുടെ എട്ടാം കിരീടമാണിത്.

ദുബായ് ടെന്നിസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തി കരിയറില്‍ പുതിയ നേട്ടം കൊയ്ത് റോജര്‍ ഫെഡറര്‍. കരിയറിലെ 100-ാം കിരീടമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.  4-6 4-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. ഓസ്‌ട്രേല്രിയന്‍ ഓപ്പണില്‍ സിറ്റ്സിപാസിനോട് പരാജയപ്പെട്ടാണ് ഫെഡറര്‍ പുറത്തായത്.

ജിമ്മി കോന്നോര്‍സിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ഫെഡറര്‍. 109 കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ദുബായില്‍ ഫെഡററുടെ എട്ടാം കിരീടമാണിത്. 33ാം എടിപി കിരീടവും. 37 മത്സരത്തിലൊന്നാകെ ആറ് എയ്സുകള്‍ പായിച്ചു. രണ്ട് ബ്രേക്ക് പോയിന്റും നേടി.

This post was last modified on March 3, 2019 11:19 am